ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് റാന്നി കോടതിയിൽ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.
കേരളത്തിൽ നിന്നു കൂടി മത്സരിക്കണമെന്ന ആവശ്യമാണ് രാഹുൽ ഗാന്ധിക്ക് മുന്നിൽ വച്ചിരിക്കുന്നത്. വയനാട്ടിൽ സ്ഥാനാർഥിയായി നിശ്ചയിച്ചിരിക്കുന്ന സിദ്ധിഖിനോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഇത് ദക്ഷിണേന്ത്യയിലെ മറ്റ് സ്ഥാനാർഥികളുടെ വിജയത്തിന് സഹായകമാകുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
Also Read വയനാട് മത്സരിക്കാൻ രാഹുൽ ഗാന്ധിയെ കേരള നേതാക്കൾ ക്ഷണിച്ചപ്പോൾ...!
വയനാട്ടിൽ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന ടി. സിദ്ധിഖ് സന്തോഷത്തോടെയാണ് ഈ നിർദ്ദേശം അംഗീകരിച്ചത്. താൻ ഇക്കാര്യം സിദ്ധിഖുമായി സംസാരിച്ചിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പരഞ്ഞു. സിദ്ധിഖ് തന്റെ നിർദ്ദേശം സന്തോഷത്തോടെയാണ് സ്വീകരിച്ചത്. വയനാട്ടിൽ സ്ഥാനാർഥിയാകണമെന്ന നിർദ്ദേശം കേന്ദ്ര നേതൃത്വത്തിന്‌റെ പരിഗണനയ്ക്കു സമർപ്പിച്ചിട്ടുണ്ടെന്നും ഉമ്മ്‍ ചാണ്ടി വ്യക്തമാക്കി.
advertisement