വയനാട് മത്സരിക്കാൻ രാഹുൽ ഗാന്ധിയെ കേരള നേതാക്കൾ ക്ഷണിച്ചപ്പോൾ...!

Last Updated:

വയനാട് രാഹുൽ ജി മത്സരിക്കണം, എങ്കിൽ കേരളത്തിലെ മറ്റു മണ്ഡലങ്ങളിൽ മാത്രമല്ല കർണാടകയിലും അതിന്‍റെ അലയൊലികൾ ഉണ്ടാകും. ഇതായിരുന്നു രാഹുലിന്‍റെ മനസ് അറിയാൻ നേതാക്കൾ തമാശ രൂപത്തിൽ പറഞ്ഞ കാര്യം!

#എം. ഉണ്ണികൃഷ്ണൻ
'രാഹുൽ ഗാന്ധിയെ വയനാട് മത്സരിപ്പിക്കണം'..
വയനാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയതർക്കം മുറുകുമ്പോൾ തമാശ രൂപത്തിലും കാര്യമായുമൊക്കെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതാണ് ഈ ആവശ്യം. കേരളത്തിലെ കോൺഗ്രസിൽ വലിയ ഉണർവ് ഉണ്ടാക്കാൻ ഇടയുള്ള ഈയൊരു സാധ്യതയെപ്പറ്റി പലരും ഗൗരവത്തോടെ ആലോചിച്ചിട്ടുമുണ്ടാകും. വയനാട് മണ്ഡലം എന്ന ആ സാധ്യത രാഹുൽ ഗാന്ധിക്ക് മുൻപിലും എത്തിയിട്ടുണ്ടെന്നതാണ് ഉന്നത കോൺഗ്രസ് നേതാക്കളിൽ നിന്ന് ലഭിക്കുന്ന സൂചന. പക്ഷേ ഗൗരവ ചർച്ചയായല്ല, ഒരു തമാശ വർത്തമാനത്തിനിടെ.
advertisement
കഴിഞ്ഞ കുറേ ദിവസങ്ങളായി സ്ഥാനാർഥി നിർണയത്തിന്‍റെയും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെയും തിരക്കിൽ ആയിരുന്നു രാഹുൽ ഗാന്ധി. കേരളത്തിലെ നേതാക്കളുമായി സ്ഥാനാർഥി നിർണയം, പ്രചാരണം അടക്കമുള്ള ഗൗരവവിഷയങ്ങൾ ചർച്ച ചെയ്യുന്നതിന്‍റെ ഇടവേളയിൽ ആയിരുന്നു ഈ നിർദ്ദേശം. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ളവർ അപ്പോൾ രാഹുലിന് ഒപ്പമുണ്ടായിരുന്നു. വയനാട് രാഹുൽ ജി മത്സരിക്കണം, എങ്കിൽ കേരളത്തിലെ മറ്റു മണ്ഡലങ്ങളിൽ മാത്രമല്ല കർണാടകയിലും അതിന്‍റെ അലയൊലികൾ ഉണ്ടാകും. ഇതായിരുന്നു രാഹുലിന്‍റെ മനസ് അറിയാൻ നേതാക്കൾ തമാശ രൂപത്തിൽ പറഞ്ഞ കാര്യം!
advertisement
രാഹുൽ ഗാന്ധി
തൊട്ടുപിന്നാലെ രാഹുലിന്‍റെ മറുപടിയെത്തി. വയനാടിനെപ്പറ്റി നന്നായി അറിയാം. കേരളത്തിലെ കോൺഗ്രസിന്‍റെ പ്രസ്റ്റിജ് മണ്ഡലമെന്നും ധാരണയുണ്ട്. പക്ഷേ, മത്സരിക്കാൻ അങ്ങോട്ടില്ല. കാരണം ഇക്കുറി ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നുതന്നെ മത്സരിക്കാനാണ് ഉദ്ദേശം. തമാശ ചോദ്യത്തിന് അതേ മട്ടിൽ തന്നെയായിരുന്നു രാഹുലിന്‍റെ പ്രതികരണവും. പിന്നീട് ഇതേപ്പറ്റി ഗൗരവമുള്ള ചർച്ചകൾ ഉണ്ടായില്ല. വയനാട് സീറ്റിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിൽ തർക്കം മുറുകുന്നതൊക്കെ പിന്നീടുള്ള ദിവസങ്ങളിലാണ്. രാഹുലിനെ മത്സരിപ്പിക്കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിൽ മാത്രമല്ല ഉയർന്നത്. കോൺഗ്രസ് എം.എൽ.എ വിടി ബൽറാമും ഇതേ ആവശ്യം ഉന്നയിച്ചു. അപ്പോഴൊക്കെ രാഹുലിനൊപ്പം ചർച്ചയിൽ പങ്കെടുത്ത നേതാക്കൾ രാഹുൽ മനസ് തുറന്ന ഈ മുഹൂർത്തം ഓർത്തു ചിരിച്ചു കാണും, ചിന്തിച്ചു കാണും..
advertisement
സംസ്ഥാനത്ത് നിന്ന് മത്സരിക്കാൻ ക്ഷണിച്ച് കർണാടക പി.സി.സി അധ്യക്ഷൻ ദിനേശ് ഗുണ്ടു റാവു, രാഹുൽ ഗാന്ധിക്ക് കത്തയച്ചിരുന്നു. കർണാടകയിലെ പ്രമുഖനേതാക്കളും ഇതേ ആവശ്യം ആവർത്തിക്കുകയാണ്. പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ കോൺഗ്രസിനൊപ്പം ഉറച്ചുനിന്ന സംസ്ഥാനമാണ് കർണാടകയെന്നാണ് നേതാക്കൾ ഇതിന് കാരണമായി പറയുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയെയും കർണാടകയിൽ നിന്ന് വിജയിപ്പിച്ച ചരിത്രം കൂടി ഓർമ്മിപ്പിച്ചാണ് രാഹുലിനോടുള്ള ഇവരുടെ അഭ്യർത്ഥന. രാഹുൽ മത്സരിച്ചാൽ കർണ്ണാടകയിൽ കോൺഗ്രസ് തരംഗം ഉണ്ടാകുമെന്നും അതിന്‍റെ പ്രതിഫലനം ദക്ഷിണേന്ത്യയിൽ ആകെ തന്നെ ഉണ്ടാകുമെന്നുമാണ് നേതാക്കളുടെ പ്രതീക്ഷ.
advertisement
തമാശ ചോദ്യത്തിന് പറഞ്ഞ മറുപടിയാണെങ്കിലും കേരളത്തിൽ മത്സരിക്കാൻ ഇല്ലെന്ന അതേ നിലപാട് ആവർത്തിച്ചാൽ രാഹുൽ കർണാടകയിലും എത്താൻ സാധ്യത കുറവാണ്..
മലയാളം വാർത്തകൾ/ വാർത്ത/India/
വയനാട് മത്സരിക്കാൻ രാഹുൽ ഗാന്ധിയെ കേരള നേതാക്കൾ ക്ഷണിച്ചപ്പോൾ...!
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement