TRENDING:

'പപ്പു'വിനു പിന്നാലെ വനിതാ സ്ഥാനാര്‍ഥിയ്‌ക്കെതിരെ കണ്‍വീനറുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'; സ്വയം പ്രതിരോധത്തിലായി LDF

Last Updated:

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയ 'പപ്പു' എന്ന് വിശേഷിപ്പിച്ച് ദേശാഭിമാനി മുഖപ്രസംഗമെഴുതിയിരുന്നു. ഇതു വിവാദമായതിനു പിന്നാലെ ജാഗ്രതക്കുറവുണ്ടായെന്ന വിശദീകരണവുമായി സിപിഎം രംഗത്തെത്തിയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സിപിഎം മുഖപത്രം 'പപ്പു' എന്ന് വിശേഷിപ്പിച്ച് മുഖപ്രസംഗമെഴുതിയതിനു പിന്നാലെ ആലത്തൂരിലെ യുഡിഎഫ് വനിതാ  സ്ഥാനാര്‍ഥിയെ അധിക്ഷേപിച്ചത് ഇടതു മുന്നണിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ ഇടതു മുന്നണി കണ്‍വീനര്‍ എ.വിജയരാഘവനാണ് അധിക്ഷേപിച്ചത്. പൊന്നാനി ലോക്‌സഭ മണ്ഡലത്തില്‍ ഇടതു മുന്നണി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു വിജയരാഘവന്റെ വിവാദ പരാമര്‍ശം.
advertisement

മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ രമ്യ കണ്ടതിനെയാണ് എ.വിജയരാഘവന്‍ മോശം രീതീയില്‍ പരാമര്‍ശിച്ചത്. മുസ്ലീം ലീഗ് നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചായിരുന്നു പ്രസംഗം തുടങ്ങിയത്. പൊന്നാനിയില്‍ പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ നേതാക്കള്‍ പാണക്കാട് എത്തുകയാണ്. ആലത്തൂരിലെ സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നെന്നും ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. ബിരിയാണിയെന്നു കേട്ടാല്‍ പാര്‍ലമെന്റ് മറക്കുന്നവരാണ് ലീഗിന്റെ എം.പിമാരെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതിനു തൊട്ടുമുന്‍പായിരുന്നു ഇടതു മുന്നണി കണ്‍വീനറുടെ പ്രതികരണം.

advertisement

Also Read രമ്യാ ഹരിദാസിനെതിരെ മോശം പരാമർശവുമായി LDF കൺവീനർ എ വിജയരാഘവൻ

അതേസമയം വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ യു.ഡി.എഫ് നേതാക്കള്‍ രംഗത്തെത്തി. അധിക്ഷേപത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. വിജയരാഘവനെതിരെ മഹിളാ കോണ്‍ഗ്രസും രംഗത്തെത്തി. രമ്യാ ഹരിദാസിനെതിരെ നേരത്തെ ഇടതു സഹയാത്രികയായ ദീപ നിശാന്ത് നടത്തിയ വിമര്‍ശനവും വിവാദമായിരുന്നു. ഇതിന് പിന്നാലെ ഒട്ടേറെ പേര്‍ രമ്യക്ക് പിന്തുണയുമായെത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയ 'പപ്പു' എന്ന് വിശേഷിപ്പിച്ച് ദേശാഭിമാനി മുഖപ്രസംഗമെഴുതിയിരുന്നു. ഇതു വിവാദമായതിനു പിന്നാലെ ജാഗ്രതക്കുറവുണ്ടായെന്ന വിശദീകരണവുമായി സിപിഎം രംഗത്തെത്തിയിരുന്നു. ഇതില്‍ നിന്നും തലയൂരുന്നതിനിടെയാണ് എല്‍ഡിഎഫ് തന്നെ വിവാദത്തിനു തിരികൊളുത്തി മുന്നണിയ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പപ്പു'വിനു പിന്നാലെ വനിതാ സ്ഥാനാര്‍ഥിയ്‌ക്കെതിരെ കണ്‍വീനറുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'; സ്വയം പ്രതിരോധത്തിലായി LDF