രമ്യാ ഹരിദാസിനെതിരെ മോശം പരാമർശവുമായി LDF കൺവീനർ എ വിജയരാഘവൻ

പൊന്നാനിയിലെ എല്‍.ഡി.എഫ് കണ്‍വന്‍ഷനിലായിരുന്നു വിവാദ പരാമർശം നടത്തിയത്

news18
Updated: April 1, 2019, 10:37 PM IST
രമ്യാ ഹരിദാസിനെതിരെ മോശം പരാമർശവുമായി LDF കൺവീനർ എ വിജയരാഘവൻ
രമ്യ ഹരിദാസ്
  • News18
  • Last Updated: April 1, 2019, 10:37 PM IST
  • Share this:
പൊന്നാനി: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ മോശം പരാമര്‍ശവുമായി ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍. ആലത്തൂരിലെ സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നെന്നും ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു പരാമര്‍ശം. പൊന്നാനിയിലെ എല്‍.ഡി.എഫ് കണ്‍വന്‍ഷനിലായിരുന്നു വിജയരാഘവന്‍ പരാമര്‍ശം നടത്തിയത്.

അതേസമയം, രമ്യാ ഹരിദാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പ്രതികരിച്ചു. പരാമർശം രാഷ്ട്രീയ കൂടിക്കാഴ്ചയെ കുറിച്ചായിരുന്നു. കോൺഗ്രസ് നേതാക്കൾ ലീഗ് നേതാക്കളെ കാണുന്നതിനെക്കുറിച്ചാണ് പറഞ്ഞതെന്നും മറ്റൊരു ഉദ്ദേശവും പ്രസംഗത്തിൽ ഇല്ലായിരുന്നുവെന്നും വിജയരാഘവൻ ന്യൂസ് 18 നോട് പറഞ്ഞു.

വിജയരാഘവന്റെ പരാമർശത്തിനെതിരെ മഹിളാ കോൺഗ്രസ് രംഗത്തെത്തി. മോശം പരാമർശം നടത്തിയ വിജയരാഘവനെതിരെ കേസെടുക്കണമെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് ആവശ്യപ്പെട്ടു. രമ്യാ ഹരിദാസിനെതിരെ നേരത്തെ എഴുത്തുകാരിയും കോളജ് അധ്യാപികയുമായ ദീപ നിശാന്ത് നടത്തിയ വിമർശനവും വിവാദമായിരുന്നു. ഇതിന് പിന്നാലെ ഒട്ടേറെ പേർ രമ്യക്ക് പിന്തുണയുമായെത്തുകയും ചെയ്തു. വിവാദങ്ങളിൽ  നിന്ന് ദീപ നിശാന്ത് പിന്മാറുകയും ചെയ്തിരുന്നു.
First published: April 1, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading