പിണറായി വിജയന് കോണ്‍ഗ്രസിനോട് അന്ധമായ രാഷ്ട്രീയ വിരോധമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കാന്‍ ശ്രമിച്ച സീതാറാം യെച്ചൂരിയെ ഒറ്റപ്പെടുത്തിയ ആളാണ് പിണറായി വിജയന്‍. ദേശീയ ജനാധിപത്യ പ്ലാറ്റ്ഫോം ഉണ്ടാകുന്നതിനെ എതിര്‍ത്തതിലൂടെ സിപിഎം നല്‍കിയ സന്ദേശമെന്താണെന്നും ചെന്നിത്തല ചോദിച്ചു.
Also Read രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുമോ? കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു
ബി.ജെ.പിയെക്കാള്‍ രാഹുലിന്റെ സ്ഥാനാര്‍ഥ്വം എതിര്‍ക്കുന്നത് സി.പി.എമ്മാണ്. അത് രാഷ്ട്രീയ പാപ്പരത്തമാണ്. രാഹുല്‍ ഗാന്ധിയെ പിന്തുണക്കുയെന്ന കടമ നിറവേറ്റാതെ പോവുന്നത് ഹിമാലയന്‍ മണ്ടത്തരമാകും. ജ്യോതിബസു പറഞ്ഞ ഹിമാലയന്‍ മണ്ടത്തരം സിപിഎം വീണ്ടും ആവര്‍ത്തിക്കാന്‍ പോവുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
advertisement
രാഹുല്‍ ഗാന്ധിക്കെതിരേ മത്സരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് ഇടതുപക്ഷ നല്‍കുന്നതെന്നും ചെന്നിത്തല പറഞ്ഞു.