രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുമോ? കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു
Last Updated:
കേരളത്തിനു പുറമേ തമിഴ്‌നാടും കര്‍ണാടകവും സമാനമായ ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. കേരളത്തില്‍ മല്‍സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തില്‍ രാഹുല്‍ ഗാന്ധി ഇതുവരെയും തീരുമാനം അറിയിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഇന്ന് പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് കരുതുന്നത്. കേരളത്തില്‍ മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായാണ് കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നത്.
കേരളത്തിനു പുറമേ തമിഴ്‌നാടും കര്‍ണാടകവും സമാനമായ ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്. എവിടെ മത്സരിക്കണമെന്ന് രാഹുല്‍ ഗാന്ധി തന്നെയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതേസമയം ഇന്നലെ രാത്രി വൈകി പുറത്തറക്കിയ കോണ്‍ഗ്രസ്സിന്റ എട്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും വടകരയും വയനാടും ഉള്‍പ്പെട്ടിട്ടില്ല.
കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് സൂചന. വയനാട്ടിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന സംവാദങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേഠിയിലെ പരാജയഭീതി മൂലം ആണ് സുരക്ഷിത മണ്ഡലം തേടുന്നത് എന്ന് രാഷ്ട്രീയ എതിരാളികള്‍ക്ക് ആരോപണമുന്നയിക്കാന്‍ ഇപ്പോഴത്തെ സംവാദം വഴി ഒരുക്കുമെന്നാണ് രാഹുല്‍ ഗാന്ധി നിരീക്ഷിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
advertisement
ഇതിനിടെ വയനാട്ടില്‍ രാഹുല്‍ മല്‍സരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ബിജെപി നേതാക്കള്‍ കടുത്ത വിമര്‍ശവുമായി രംഗത്തെത്തി. അമേഠിയിലെ ജനങ്ങള്‍ രാഹുലിനെ തിരസ്‌കരിച്ചെന്നായിരുന്നു സ്മൃതി ഇറാനിയുടെ പരാമര്‍ശം. ദക്ഷിണേന്ത്യയില്‍ മല്‍സരിക്കാന്‍ രാഹുല്‍ നാടകം കളിക്കുകയാണെന്നും സ്മൃതി ട്വീറ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 24, 2019 6:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുമോ? കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു