ലാവ്‌ലിന്‍ കേസ് കേള്‍ക്കാന്‍ സുപ്രീംകോടതി തയാറാണെങ്കിലും സിബിഐ തയ്യാറല്ല. ഇത് സിപിഎം ബിജെപി ബന്ധത്തിന് തെളിവാണെന്ന് സുധീരന്‍ പറഞ്ഞു. സിപിഎമ്മിനും ബിജെപിക്കും കോണ്‍ഗ്രസിനെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യം മാത്രമാണുള്ളത്. തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന സിപിഎമ്മിന് കുത്തക പാര്‍ട്ടിയുടെ മനോഭാവമാണെന്നും സുധീരന്‍ ആരോപിച്ചു.
നാഴികയ്ക്ക് നാല്‍പ്പതു വട്ടം നിലപാട് മാറ്റി വിശ്വാസ്യത കളയുന്നയാളാണ് വെള്ളാപ്പള്ളി. വിശ്വാസ്യത നഷ്ടപ്പെട്ട ഒരു മനുഷ്യന്റെ വിലാപത്തെക്കുറിച്ച് എന്ത് പറയാനാണ്. എന്‍എസ്ഡിപി പ്രവര്‍ത്തിക്കേണ്ടതിനു വിപരീതമായാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നത്. സിപിഎം ബിജെപി ബന്ധത്തിന്റെ കണ്ണിയാണ് ഇപ്പോള്‍ വെള്ളാപ്പള്ളി. വര്‍ഗീയ ഭ്രാന്തനെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ പിറകെ നടക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
advertisement