കഴിഞ്ഞ ഞായറാഴ്ച്ചയാണ് കോഴിക്കോട് നഗരത്തെ പിടിച്ചുകുലുക്കി നഗരത്തിലെ മൊഫ്യൂസിൽ ബസ് സ്റ്റാന്റിൽ തീപടർന്നത്. ബസ്റ്റാന്റിലെ കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്സ്റ്റൈലിൽ നിന്നുമാണ് തീ പടർന്നത്.
ആ ദിവസമാണ് അഖിലൻ ചന്ദ്രശേഖർ ഒരു കോടിയുടെ ഒന്നാം സ്ഥാനം താൻ വിറ്റ ലോട്ടറിക്കാണെന്ന് അറിഞ്ഞത്. അഞ്ചുമണിക്കാണ് റിസൽട്ട് വന്നത്. ആ സന്തോഷമൊന്ന് ആസ്വദിക്കുമ്പോഴേക്കുമാണ് തീപിടിത്തം ഉണ്ടായത്. പിന്നാലെ കടയടച്ച് ഷട്ടർ പൂട്ടി പുറത്തു പോകേണ്ടിവന്നു.
അഖിലൻ വിറ്റ ‘എംജി 400420’ എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപയടിച്ചത്. ബസ്റ്റാന്റിലെ പടിഞ്ഞാറേ കെട്ടിടത്തിന്റെ ഉൾവശത്താണ് ശ്രീമഹാലക്ഷ്മി ഏജൻസീസിന്റെ റീടെയിൽ കട പ്രവർത്തിക്കുന്നത്.
advertisement
സംഭവസമയത്ത് കടയുടമ അഖിലനും മകൻ ജീവനും മറ്റു ജീവനക്കാരും കടയിലുണ്ടായിരുന്നു. രാത്രി മുഴുവൻ നീണ്ടുനിന്ന തീയണയ്ക്കാനുള്ള ശ്രമത്തിനൊടുവിൽ രാവിലെ മൂന്നോടെയാണ് തീ പൂർണമായും അണഞ്ഞത്.
താഴത്തെ നിലയിലേക്ക് തീപടർന്നില്ലെങ്കിലും അഗ്നിരക്ഷാസേന ചീറ്റുന്ന വെള്ളം കടയിലേക്ക് കയറി ലോട്ടറിയും പണവും നശിച്ചിട്ടുണ്ടാകുമോ എന്ന ആശങ്കയിൽ ഇന്നലെ രാവിലെ കലക്ടറേറ്റിൽ പോയി വിവരങ്ങൾ നൽകി. പിന്നാലെ അടുത്തദിവസം ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ ബസ് സ്റ്റാൻഡിലെത്തി.
പൊലീസുകാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കട തുറന്നു.കടയിലെ ലോട്ടറിയും പണവും സുരക്ഷിതമായിരുന്നു.മധുര സ്വദൈശിയായ അഖിലൻ 2005ൽ ആണ് പുതിയ ബസ് സ്റ്റാൻഡിൽ ലോട്ടറി കച്ചവടം തുടങ്ങിയത്. അഖിലനും മകൻ ജീവനും കുടുംബവും പൊറ്റമ്മലിലാണ് താമസം.