TRENDING:

കോട്ടയത്ത് കാർ ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറി ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു

Last Updated:

നിയന്ത്രണം വിട്ട കാർ റോഡരികിൽ സംസാരിച്ച് നിന്നവർക്ക് ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: നിയന്ത്രണം വിട്ട കാർ ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു. ലോട്ടറി വിൽപനക്കാരനായ മൂവാറ്റുപുഴ പണ്ടപ്പിള്ളി തോട്ടക്കര പുതുമന കുന്നത്ത് മാത്യു (66) ആണ് മരിച്ചത്. കൂത്താട്ടുകുളം - പാലാ റോഡിൽ താമരക്കാട് ഷാപ്പുംപടിയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. താമരക്കാട് പെരുമാലിക്കരയിൽ ബാലചന്ദ്രൻ (53), താമരക്കാട് തെക്കേകുറ്റ് ടോമി (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

പാലാ ഇടമറ്റം ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ 8.45 നായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിൽ സംസാരിച്ച് നിന്നവർക്ക് ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇവരെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ മറിഞ്ഞു വീണു. അപകടത്തിൽ പെട്ടവരെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മാത്യുവിന്റെ ജീവൻ രക്ഷിക്കാനായില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയത്ത് കാർ ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറി ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories