Also Read- വളവിലെ വാഹന പരിശോധന ചോദ്യം ചെയ്തു; PSC ഉദ്യോഗസ്ഥന്റെ പല്ലടിച്ച് കൊഴിച്ച് പൊലീസ്
ഭാര്യ ഷിബിന സംഭവം വിവരിക്കുന്നത് ഇങ്ങനെ-പത്തും ആറും വയസുള്ള കുട്ടികളെയും സ്കൂളിൽ വിട്ട് പത്തു മിനിട്ടിനു ശേഷം അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടറിന്റെ റെഗുലേറ്ററിൽ തീ പടരുന്നത് കണ്ടു. തുണി കൊണ്ടി തീ അണയ്ക്കാൻ ശ്രമിച്ചപ്പോൾ തീ കൂടുതൽ വ്യാപിച്ചു. തുടർന്ന് അടുക്കളയിൽ നിന്നും ഭർത്താവിനെയും കൊണ്ട് പുറത്തേക്കു ഓടുകയായിരുന്നു. പുറത്തു പോയി കൃത്യം ഏഴു മിനിറ്റിനുള്ളിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു. രണ്ട് കിലോമീറ്റർ ചുറ്റളവിൽ കേൾക്കത്തക്ക ശബ്ദത്തോടെയായിരുന്നു പൊട്ടിത്തെറി.
advertisement
പൊട്ടിത്തെറിയിൽ അടുക്കള പൂർണമായും നശിച്ചു. കോൺക്രീറ്റ് ചെയ്ത രണ്ട് നില വീടിന്റെ അടുക്കളയുടെ മുകൾ ഭാഗം പൊട്ടി ചിതറി. വർക്ക് ഏരിയ തകർന്നു. ഗൃഹോപകരണങ്ങളും കത്തി നശിച്ചു. പൊലീസും ഫയർ ഫോഴ്സും ബോംബ് സ്‌ക്വഡും സംഭവ സ്ഥലം പരിശോധിച്ചു. നിലവാരം കുറഞ്ഞ ഗ്യാസ് സിലിണ്ടറുകൾ നീക്കം ചെയ്യാത്തതാണ് ഇത്തരം അപകടങ്ങൾക്ക് വഴിവയ്ക്കുന്നതെന്നാണ് ആക്ഷേപം.
