TRENDING:

'വിധി വിചിത്രം; ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നത്': എം. സ്വരാജ്

Last Updated:

പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍നടപടികളെന്നും എം സ്വരാജ് ന്യൂസ് 18നോട് പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹര്‍ജി തള്ളിയ വിധി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതെന്ന് എം സ്വരാജ്. വിശ്വാസികള്‍ക്കിടയില്‍ ദൈവത്തിന്റെ ചിത്രം പതിച്ച സ്ലിപ്പുകള്‍ ഇനി വിതരണം ചെയ്യപ്പെടാം. ഹൈക്കോടതി അംഗീകരിച്ചെന്നാവും പറയുക. ഇക്കാരണത്താല്‍ ചോദ്യം ചെയ്യപ്പെടേണ്ട വിധിയാണിത്. വ്യക്തിപരമായല്ല കാണുന്നത്. പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍നടപടികളെന്നും എം സ്വരാജ് ന്യൂസ് 18നോട് പറഞ്ഞു.
advertisement

അതേസമയം, വിധിയിൽ സന്തോഷമുണ്ടെന്ന് തൃപ്പൂണിത്തുറ എംഎൽഎ കെ ബാബു പ്രതികരിച്ചു. ഒരുപാട് പോരാടി നേടിയ തെരഞ്ഞെടുപ്പ് വിജയം. തന്നെ മോശമായി എല്‍ഡിഎഫ് ചിത്രീകരിച്ചു. കോടതി വിധി ഇടതുമുന്നണിയും സ്ഥാനാർത്ഥിയും അംഗീകരിക്കണം. അയ്യപ്പന്റെ ചിത്രമുള്ള സ്ലിപ് കൃത്രിമമായി ഉണ്ടാക്കിയതാണ്. ഒരു വീട്ടിലും കിട്ടിയിട്ടില്ല. വോട്ടെടുപ്പിന്റെ തലേന്ന് പൊലീസ് സ്റ്റേഷനില്‍ പരാതിക്ക് ഒപ്പമാണ് കൊണ്ടുചെന്നത്. ആരോപണം സാധൂകരിക്കുന്ന സാക്ഷിമൊഴികളില്ലെന്ന് കോടതി കണ്ടെത്തിയെന്നും വോട്ടിങ് സ്ലിപ് ആരോപണത്തിന് തെളിവ് ഹാജരാക്കാനായില്ലെന്നും ബാബുവിന്റെ അഭിഭാഷകന്‍ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മതചിഹ്നം ഉപയോഗിച്ച് കെ ബാബു വോട്ട് തേടി എന്നായിരുന്നു ഹർജിയിലെ ആക്ഷേപം. ജസ്റ്റിസ് പി ജി അജിത് കുമാറിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പില്‍ സ്ഥാനാർത്ഥിയുടെ ചിത്രത്തിനൊപ്പം ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കമുള്ള വിഷയങ്ങളാണ് എം സ്വരാജിന്റെ പരാതിക്ക് ആധാരം. താൻ തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് ബാബു മണ്ഡലത്തിൽ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി. ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നായിരുന്നു സ്വരാജിന്റെ ആവശ്യം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിധി വിചിത്രം; ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നത്': എം. സ്വരാജ്
Open in App
Home
Video
Impact Shorts
Web Stories