സംഭവത്തില്‍ എം.എല്‍.എയോട് വിശദീകരണം തേടുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ പ്രതികരിച്ചു. സംസ്‌കാരത്തിന് യോജിക്കാത്ത വിധത്തില്‍ പെരുമാറുന്ന എസ് രാജേന്ദ്രനെ നിയന്ത്രിക്കാന്‍ സിപിഎം തയാറാകണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനും ആവശ്യപ്പെട്ടു.
വനിതാ ശാക്തീകരണം പ്രസംഗിക്കുന്ന രാജേന്ദ്രന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ ജീര്‍ണ്ണതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മിന്റെ സ്ത്രീ സമത്വവും നവോത്ഥാനവും എന്താണെന്ന് തെളിഞ്ഞെന്ന് മുസ്ലീം ലീഗ് നേതാവ് ഡോ. എം.കെ മുനീര്‍ പ്രതികരിച്ചു.
advertisement
അതേസമയം മൂന്നാര്‍ വിഷയത്തിന് കാരണം ഉദ്യോഗസ്ഥയുടെ മനോഭാവമാണെന്നായിരുന്നു മന്ത്രി എം.എം മണിയുടെ പ്രതികരണം. ഇതിന് പിന്നില്‍ ശക്തികളുണ്ട്. വരുന്ന ഉദ്യോഗസ്ഥരെല്ലാം അവര്‍ക്ക് തോന്നുന്ന നിലപാടുകളാണ് എടുക്കുന്നത്. വെങ്കിട്ടരാമന്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ അങ്ങനെയാണ് ചെയ്യുന്നതെന്നും മന്ത്രി എം.എം.മണി പറഞ്ഞു.