'വെറും IAS കിട്ടിയെന്നുപറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു'; രേണു രാജിനെതിരെ എസ് രാജേന്ദ്രന്റെ പരാമര്‍ശം ഇങ്ങനെ

Last Updated:

വെറും ഐ.എ.എസ്. കിട്ടിയെന്നുപറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു. കളക്ടറാകാന്‍വേണ്ടിമാത്രം പഠിച്ചിട്ട് കളക്ടറാകുന്ന ആളുകള്‍ക്ക് ഇത്രയും ബുദ്ധിക്കുറവുണ്ടോ.

മൂന്നാര്‍: വെള്ളിയാഴ്ചയാണ് ദേവികുളം സബ്കളക്ടര്‍ രേണു രാജിനെതിരെ എസ്. രാജേന്ദ്രന്‍ എം.എല്‍.എ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. സ്റ്റോപ് മെമ്മോ അവഗണിച്ച് നടക്കുന്ന പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണം തടയാനെത്തിയ റവന്യൂ സംഘത്തിന് മുന്നിലാണ് എല്‍.എല്‍.എ സബ് കളക്ടര്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. എം.എല്‍.എയുടെ പരാമര്‍ശംഇങ്ങനെ;
'അവള്‍ ഇതെല്ലാം വായിച്ചുപഠിക്കണ്ടേ. സ്‌കെച്ചും പ്ലാനും അംഗീകരിച്ചിട്ടാണോ എന്‍.ഒ.സി. വാങ്ങിച്ചിട്ടാണോ നാളെ ഇവര്‍ ഒടക്കിയാല്‍ ഉദ്ഘാടനം ചെയ്യാന്‍പറ്റുമോ അവള്‍ ബുദ്ധിയില്ലാത്തവള്‍. വെറും ഐ.എ.എസ്. കിട്ടിയെന്നുപറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു. കളക്ടറാകാന്‍വേണ്ടിമാത്രം പഠിച്ചിട്ട് കളക്ടറാകുന്ന ആളുകള്‍ക്ക് ഇത്രയും ബുദ്ധിക്കുറവുണ്ടോ. ബില്‍ഡിങ് റൂള്‍സ് പഞ്ചായത്ത് വകുപ്പാണ്. അവള്‍ക്കിടപെടാന്‍ യാതൊരു റൈറ്റുമില്ല. അവളുടെ പേരില്‍ ഇതിന്റെ നാശനഷ്ടപരിഹാരം ആവശ്യപ്പെട്ട് കൂട്ടിവന്ന പൊലീസിനെയും ഇവളെയും ചേര്‍ത്ത് പ്രൈവറ്റ് കേസ് ഫയല്‍ ചെയ്യുക. മൂന്നാറില്‍കൂടി നാളെ റോഡ് ടാര്‍ ചെയ്യണമെങ്കില്‍ നാളെ എന്‍.ഒ.സി. ചോദിച്ചാലോ. ഇതൊരു ജനാധിപത്യ രാജ്യമല്ലേ. എന്നിട്ട് ജനപ്രതിനിധികള്‍ പറഞ്ഞാല്‍ കേക്കത്തില്ലെന്ന് പറഞ്ഞാല്‍.'
advertisement
സംഭവം പുറത്തായതിനു പിന്നാലെ എം.എല്‍.എയ്‌ക്കെതിരെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കുമെന്ന് സബ് കളക്ടര്‍ വ്യക്തമാക്കി. ഇരുവരെയും ഫോണില്‍ വിളിച്ച് സബ് കളക്ടര്‍ എം.എല്‍.എയ്‌ക്കെതിരെ പരാതിപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രേഖാമൂലം പരാതി നല്‍കും. സംഭവത്തില്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും രേണുരാജ് ന്യൂസ് 18 നേട് പറഞ്ഞു.
ഇതിനിടെ സംഭവത്തില്‍ ഇടുക്കിയിലെ സി.പി.എം നേതാക്കളെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എയും രംഗത്തെത്തി. രാജേന്ദ്രന്റെയും എംഎം മണിയുടേയും ജോയ്‌സ് ജോര്‍ജിന്റെയും നാട്ടില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മാത്രം എന്താണിങ്ങനെ ബുദ്ധിയില്ലാതെ പോകുന്നതെന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വെറും IAS കിട്ടിയെന്നുപറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു'; രേണു രാജിനെതിരെ എസ് രാജേന്ദ്രന്റെ പരാമര്‍ശം ഇങ്ങനെ
Next Article
advertisement
നേപ്പാൾ 'ജെൻ സി' പ്രക്ഷോഭം: കേരളത്തിലുള്ള ആയുധവ്യാപാരിയിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ നിർദേശം; ചാറ്റുകൾ പുറത്ത്
നേപ്പാൾ 'ജെൻ സി' പ്രക്ഷോഭം: കേരളത്തിലുള്ള ആയുധവ്യാപാരിയിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ നിർദേശം; ചാറ്റുകൾ പുറത്ത്
  • നേപ്പാളിൽ 'ജെൻ സി' പ്രക്ഷോഭത്തിനിടെ ആയുധശേഖരണത്തിന് കേരളത്തിൽ നിന്നുള്ള ആയുധവ്യാപാരിയെ സമീപിച്ചു.

  • പ്രക്ഷോഭക്കാർ തന്ത്രങ്ങൾ ആസൂത്രണം ചെയ്യാൻ ഡിസ്കോർഡ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച ചാറ്റുകൾ പുറത്ത് വന്നു.

  • പ്രക്ഷോഭം നടക്കുന്നതിനിടെ വ്യാജപ്രചാരണങ്ങളും സംഘർഷങ്ങളും വ്യാപകമായി, പ്രക്ഷോഭം അക്രമാസക്തമായി.

View All
advertisement