കുട്ടികള്‍ക്ക് യാത്രാസൗകര്യത്തിന് ബസ് അനുവദിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ നേരത്തെ ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം യൂസഫലിയുമായി സംസാരിക്കാമെന്ന് അദ്ദേഹം വാക്കും കൊടുത്തു. പിന്നീട് ഉമ്മന്‍ചാണ്ടി ചികിത്സയ്ക്കായി പോയതിനാല് കാര്യങ്ങള്‍ അനുകൂലമായി നടന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം കബറിടത്തില്‍ എത്തിയ യൂസഫലിയോട് ഈ വിവരം സ്‌കൂള്‍ അധികൃതര്‍ ധരിപ്പിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹവും ഇവര്‍ ശ്രദ്ധയില്‍പ്പെടുത്തി. പിന്നെയെല്ലാം വേഗത്തിലായി.
Also Read- ഇതുവരെ സ്ഥിരീകരിച്ചത് 6 നിപ പോസിറ്റീവ് കേസുകൾ; 2 മരണം; 83 സാംപിളുകൾ നെഗറ്റീവായത് ആശ്വാസം
advertisement
ഒരു ബസ് ആവശ്യപ്പെട്ടിടത്ത് യൂസഫലി രണ്ട് ബസുകളാണ് നല്‍കിയത്. ഉമ്മന്‍ചാണ്ടിയുടെ സ്മരണക്കായി ബസുകളില്‍ ‘വേര്‍പിരിയാത്ത ഓര്‍മകള്‍ക്കായി’ എന്ന കുറിപ്പും ഉമ്മന്‍ചാണ്ടിയുടെ ചിത്രവും പിന്‍ഗ്ലാസ്സില്‍ പതിച്ചു. മുന്‍പിലെ ചില്ലില്‍ ചിത്രവും.
ബസുകളുടെ സമര്‍പ്പണം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് ചാണ്ടി ഉമ്മന്‍ എംഎല്‍എ നിര്‍വഹിക്കും. കുട്ടികളെക്കൂട്ടിയുള്ള ആദ്യയാത്ര പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിലേക്കാകും.