TRENDING:

'മകന് നീതി ലഭിക്കണം':സര്‍ക്കാരിനെതിരെ മധുവിന്റെ അമ്മ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട് : മകന് നീതി ആവശ്യപ്പെട്ട് അട്ടപ്പാടിയില്‍ കൊലചെയ്യപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മ മല്ലി. മധുവിന്റെ മരണവുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ട കൊലപാതക കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച ഉത്തരവ് സര്‍ക്കാര്‍ റദ്ദു ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അമ്മയുടെ പ്രതികരണം. പ്രതികളെ സഹായിക്കാനാണ് സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റിയതെന്നാണ് ഇവരുടെ ആരോപണം. സര്‍ക്കാരില്‍ നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ലെന്നും തന്റെ മകന് നീതി ലഭിക്കണമെന്നും ന്യൂസ് 18നോട് സംസാരിക്കവെ ആ അമ്മ വ്യക്തമാക്കി.
advertisement

ചരിത്രം ആവർത്തിക്കുന്നു; ദേവസ്വത്തിനുവേണ്ടി ഹാജരാകുന്നത് സി.പിയുടെ കൊച്ചുമകൻ

മോഷണക്കുറ്റം ആരോപിച്ചാണ് അട്ടപ്പാടി ചിണ്ടക്കി ആദിവാസി ഊരിലെ മധുവിനെ ഒരു സംഘം മര്‍ദിച്ച് കൊലപ്പെടുത്തിയത്.കൂടുതല്‍ ഫീസ് നല്‍കാന്‍ കഴിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ഗോപിനാഥിന്റെ നിയമന ഉത്തരവ് സര്‍ക്കാര്‍ റദ്ദു ചെയ്തത്. സര്‍ക്കാരിന്റെ ഈ നീക്കത്തെ തുടര്‍ന്നുണ്ടായ ഞെട്ടലില്‍ കൂടിയാണ് മധുവിന്റെ കുടുംബം. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയ കാര്യം മാധ്യമ വാര്‍ത്തകളിലൂടെ അറിഞ്ഞ ഇവര്‍ ഇത് പ്രതികളെ സഹായിക്കാനാണെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

advertisement

മധുവിന് നീതി കിട്ടണമെന്നും സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നുമാണ് മധുവിന്റെ സഹോദരി സരസുവിന്റെ പ്രതികരണം.

വിവാദങ്ങള്‍ക്കിടെ മന്ത്രി ജലീലിന്റെ ബന്ധു കെ.ടി അദീബ് രാജിവച്ചു

ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് കേരളത്തെ ഞെട്ടിച്ച ആള്‍ക്കൂട്ട കൊലപാതകം നടന്നത്. മോഷ്ടാവ് എന്നാരോപിച്ച് മധു എന്ന യുവാവിനെ ആളുകള്‍ മര്‍ദിച്ചവശനാക്കി. ഇതിനെ തുടര്‍ന്ന് ഇയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. കേസില്‍ 16 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കുറ്റപത്രം നല്‍കിയിരുന്നു. പ്രതികളെല്ലാം നിലവില്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. കേസ് വിചാരണഘട്ടത്തിലേക്ക് നീങ്ങുന്നതിന് മുന്‍പ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം റദ്ദാക്കിയത് വലിയ വിവാദത്തിന് തന്നെ കാരണമായിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മകന് നീതി ലഭിക്കണം':സര്‍ക്കാരിനെതിരെ മധുവിന്റെ അമ്മ