പ്രത്യേക ട്രെയിനുകൾ
1. വാരണാസി - എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ (04358/04357)
വാരണാസി - എറണാകുളം (04358): ജനുവരി 30 വെള്ളിയാഴ്ച വൈകുന്നേരം 04:30ന് വാരണാസിയിൽ നിന്ന് തിരിച്ച് മൂന്നാം ദിവസം രാത്രി 10:00-ന് എറണാകുളത്ത് എത്തും.
എറണാകുളം - വാരണാസി (04357): ഫെബ്രുവരി 3 ചൊവ്വാഴ്ച രാത്രി 08:00ന് എറണാകുളത്ത് നിന്ന് തിരിച്ച് നാലാം ദിവസം പുലർച്ചെ 03:00-ന് വാരണാസിയിൽ എത്തും.
2. യോഗ് നഗരി ഋഷീകേശ് - എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ (04360/04359)
advertisement
ഋഷീകേശ് - എറണാകുളം (04360): ജനുവരി 30 വെള്ളിയാഴ്ച രാവിലെ 07:00-ന് ഋഷീകേശിൽ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാത്രി 11:30-ന് എറണാകുളത്ത് എത്തും.
എറണാകുളം - ഋഷീകേശ് (04359): ഫെബ്രുവരി 3 ചൊവ്വാഴ്ച രാത്രി 11:00-ന് എറണാകുളത്ത് നിന്ന് തിരിച്ച് നാലാം ദിവസം വൈകുന്നേരം 04:15-ന് ഋഷീകേശിൽ എത്തും.
പ്രധാന സ്റ്റോപ്പുകൾ: ഹരിദ്വാർ, ഹസ്രത്ത് നിസാമുദ്ദീൻ, കോട്ട, വഡോദര, മംഗളൂരു, കോഴിക്കോട്, തിരൂർ, കുറ്റിപ്പുറം, ഷൊർണ്ണൂർ, തൃശൂർ. മാഘ മഹോത്സവം നടക്കുന്ന തിരുനാവായയ്ക്ക് സമീപമുള്ള തിരൂർ, കുറ്റിപ്പുറം സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചത് ഭക്തർക്ക് ഏറെ പ്രയോജനകരമാകും.
ഭക്തരുടെ ദീർഘകാലമായുള്ള അഭ്യർത്ഥന കണക്കിലെടുത്ത് പ്രത്യേക ട്രെയിൻ സൗകര്യം ഒരുക്കി നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും നന്ദി അറിയിക്കുന്നതായി സുരേഷ് ഗോപി പറഞ്ഞു. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഇടംപിടിച്ച മാഘ മഹോത്സവത്തിന് ഇതോടെ ദേശീയ തലത്തിൽ വലിയ ശ്രദ്ധ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
