30ന് രാവിലെ 7 മണിക്കാണ് യോഗ് നഗരി ഹൃഷികേശിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നത്. ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് 12.50ന് മംഗലാപുരത്തെത്തും. 1.53 ന് കാസർഗോഡും 2.23 ന് കണ്ണൂരിലും 5.08 ന് കോഴിക്കോടും 5.44 ന് തിരൂരിലുമെത്തുന്ന ട്രെയിൻ 6 മണിക്ക് കുറ്റിപ്പുറത്തും 6.30 ന് ഷൊർണൂരിലുമെത്തും. ഈ ട്രെയിൻ രാത്രി 11.30ന് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. ഫെബ്രുവരി 3 ന് രാത്രി 11 ന് എറണാകുളത്ത് നിന്ന് തിരിച്ച് പുറപ്പെടും. പുലർച്ചെ 2.45 ന് കുറ്റിപ്പുറത്തെത്തും. 3.05ന് തിരൂരിലും 4.10 ന് കോഴിക്കോടും 5.48ന് കണ്ണൂരും 7.28 ന് കാസർകോടും 9.10 ന് മംഗലാപുരത്തുമെത്തുന്ന ട്രെയിൻ 6ന് വൈകിട്ട് 4.15 ന് യോഗ് നാഗരി ഹൃഷികേശിൽ തിരിച്ചെത്തും.
advertisement
കുറ്റിപ്പുറത്ത് താൽക്കാലിക സ്റ്റോപ്പ്
മഹാമാഘ ഉത്സവത്തിന്ഭാഗമായി ദക്ഷിണ റെയിൽവേ ട്രെയിനുകൾക്ക് കുറ്റിപ്പുറം സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം - മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് (16355) 30 ന് കുറ്റിപ്പുറത്ത് നിർത്തും. ഈ ട്രെയിനിന് 24 നും സ്‌റ്റോപ്പ് നൽകിയിരുന്നു. തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ് (12081) ഞായറാഴ്ചയും (ജനുവരി 25) 31 നും കുറ്റിപ്പുറത്ത് നിർത്തും. 24 നും ഈ ട്രെയിൻ നിർത്തിയിരുന്നു. മംഗളൂരു സെൻട്രൽ സൂപ്പർഫാസ്‌റ്റ് എക്‌സ്പ്രസ് (12685) ഇന്നും (ജനുവരി 25) 30 നും 31 നും കുറ്റിപ്പുറത്ത് നിർത്തും.
