Also Read-കുടുംബത്തെ മഹല്ലില്‍ നിന്ന് പുറത്താക്കി: മുഖ്യമന്ത്രിയുടെ ഇടപെടൽ തേടി യുവാവ്
നേരത്തെ ഡാനിഷിന്റെ വിവാഹച്ചടങ്ങിൽ ഗാനമേള ഉൾപ്പെടെയുള്ള ആഘോഷങ്ങൾ നടന്നപ്പോൾ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് കുടുംബം ഖേദം പ്രകടിപ്പിച്ചുവെന്ന കാര്യവും സെക്രട്ടറി വ്യക്തമാക്കിഡാനിഷിന്റെ സഹോദരന്റെ കല്ല്യാണത്തിനും ഇത്തരം പരിപാടികൾ ഉണ്ടായപ്പോഴാണ്, ഇയാളുടെ വീട്ടിൽ നിന്നും മാസവരിസംഖ്യ വാങ്ങേണ്ടെന്നും ഇവിടെനിന്നും ഉസ്താദുമാരുടെ ഭക്ഷണം വേണ്ടെന്നു വയ്ക്കാനും തീരുമാനമെടുത്തത്. ഡാനിഷിന്റെ പിതാവിന്റെ ജ്യേഷ്ഠൻ പ്രസിഡന്റെയാ മഹല്ല് കമ്മിറ്റിയുടെതായിരുന്നു തീരുമാനം. എന്നാൽ പരസ്യമായി പ്രസ്താവിക്കുകയോ എഴുതി നൽകുകയോ ചെയ്തിട്ടില്ല. എല്ലാ കാര്യങ്ങളും ചെയ്തത് ഡാനിഷാണെന്നും തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നും തെറ്റുപറ്റിപ്പോയെന്നും ഡാനിഷിന്റെ കുടുംബം തന്നെ സമ്മതിക്കുകയും ചെയ്തതായും അസീസ് പറയുന്നു.
advertisement
വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം കുടുംബത്തെ അപമാനിക്കുന്ന വിധം പ്രസംഗം ഉണ്ടായി എന്ന ദാനിഷിന്റെ വാദവും മഹല്ല് കമ്മിറ്റിക്കാർ തള്ളിക്കളയുന്നു. വിവാഹച്ചടങ്ങിൽ ഗാനമേള ഉൾപ്പെടെയുള്ള പരിപാടികൾ നടത്താൻ പാടില്ലെന്ന് ഒരു ഉപദേശരൂപെണ പറഞ്ഞുവെന്നും അല്ലാതെ ആരുടെയും പേരെടുത്ത് പറഞ്ഞ് അപമാനിച്ചിട്ടില്ലെന്നുമാണ് വിശദീകരണം. രണ്ട് തവണ മഹല്ല് നിർദേശം ലംഘിച്ചതിനാൽ അവരുടെ കുടുംബവുമായി സഹകരിക്കേണ്ടയെന്ന തീരുമാനം ഉണ്ട് അല്ലാതെ ബഹിഷ്കരണമോ ഊരുവിലക്കോ ഇല്ല..കമ്മിറ്റി സെക്രട്ടറി വ്യക്തമാക്കി.
Also Read-ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി മുൻ ഇമാം പീഡിപ്പിച്ചു: പെണ്‍കുട്ടിയുടെ മൊഴി
സഹോദരന്റെ കല്ല്യാണത്തിന് സ്ത്രീകൾ വിവാഹവേദിയിൽകയറി ഫോട്ടോയെടുത്തു, കുഞ്ഞുങ്ങൾ സ്റ്റേജിൽ ഡാൻസ് കളിച്ചു, സ്റ്റേജിന് താഴെ ഓർക്കസ്ട്ര ഉപയോഗിച്ചു, സ്ത്രീകൾ മൈക്കിലൂടെ സംസാരിച്ചു എന്നിങ്ങനെ കാരണങ്ങൾ നിരത്തി പള്ളി മഹല്ല് കമ്മിറ്റി തന്നെ പുറത്താക്കിയെന്ന് കാണിച്ച് ദാനിഷ് റിയാസ് എന്ന യുവാവ് ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള കുറിപ്പ് വിവാദമായ സാഹചര്യത്തിലാണ് മഹല്ല് കമ്മിറ്റിയുടെ പ്രതികരണം.
