നേരത്തെ പി എം ആർഷോയുടെ മാർക്ക് ലിസ്റ്റിൽ ഒരു വിഷയത്തിനും മാർക്ക് രേഖപ്പെടുത്തിയിരുന്നില്ല. പരീക്ഷാഫലത്തിൽ ആർഷോ ജയിച്ചു എന്നുമാണ് രേഖപ്പെടുത്തിയത്. സാങ്കേതിക തകരാറാണ് കാരണമെന്നായിരുന്നു കോളജ് പ്രിൻസിപ്പലിന്റെ വിശദീകരണം. എന്നാൽ, സംഭവം വിവാദമായതോടെ മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ നിന്ന് നീക്കി, ആർഷോ തോറ്റു എന്ന് തിരുത്തിയ മാർക്ക് ലിസ്റ്റ് മഹാരാജാസ് കോളേജ് അപ് ലോഡ് ചെയ്യുകയായിരുന്നു.
Also Read- മാർക്ക് ഇല്ല പക്ഷേ പാസായി! SFI സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ
advertisement
മഹാരാജസ് കോളജിലെ ആര്‍ക്കിയോളജി ആന്റ് മെറ്റീരിയില്‍ കള്‍ച്ചറല്‍ സ്റ്റഡീസ് മൂന്നാം സെമസ്റ്റര്‍ പരീക്ഷ മാര്‍ക്ക് ലിസ്റ്റിലാണ് ഗുരുതര പിഴവ് വന്നത്. മാർക്ക് ലിസ്റ്റ് തയ്യാറാക്കിയ എൻ ഐ സി യുടെ സോഫ്റ്റ് വെയറിലെ തകരാറാണ് പിഴവിന് കാരണമെന്നും അത് പരിഹരിയ്ക്കാൻ ശ്രമിക്കുകയാണെന്നുമായിരുന്നു കോളേജ് പ്രിൻസിപ്പലിന്റെ വിശദീകരണം..
ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ വിവരങ്ങൾ പരിശോധിച്ചിട്ട് പ്രതികരിക്കാമെന്നും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് അറിയില്ലെന്നുമായിരുന്നു ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പ്രതികരിച്ചത്. മഹാരാജാസ് കോളേജില്‍ ആര്‍ക്കിയോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ആര്‍ഷോ.