TRENDING:

Mahashivratri 2024 | ശിവരാത്രി; മെട്രോ സര്‍വീസ് സമയം നീട്ടി;മാർച്ച് എട്ടിന് രാത്രി സമയം ദീർഘിപ്പിച്ചു; ശനിയാഴ്ച നേരത്തെ തുടങ്ങും

Last Updated:

ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്ക് ഉപകാരപ്രദമാകുന്നതിനായാണ് കൊച്ചി മെട്രോ മാർച്ച് 8,9 തീയതികളിൽ സർവ്വീസ് ദീർഘിപ്പിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്ക് ഉപകാരപ്രദമാകുന്നതിനായാണ് കൊച്ചി മെട്രോ മാർച്ച് 8,9 തീയതികളിൽ സർവ്വീസ് ദീർഘിപ്പിക്കുന്നത്. ആലുവയിൽ നിന്നും തൃപ്പൂണിത്തുറ ടെർമിനലിൽ നിന്നും മാർച്ച് എട്ട്,വെള്ളിയാഴ്ച്ച രാത്രി 11.30 വരെ ട്രെയിൻ സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്.
advertisement

രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സർവ്വീസ്. മാർച്ച് 9ന് പുലർച്ചെ 4.30 മുതൽ കൊച്ചി മെട്രോ സർവ്വീസ് ആരംഭിക്കും. പുലർച്ചെ 4.30 മുതൽ രാവിലെ 6 മണിവരെ 30 മിനിറ്റ് ഇടവിട്ടാണ് ട്രെയിൻ സർവ്വീസ്. മഹാശിവരാത്രി ദിനത്തില്‍ കേരളത്തില്‍ ഏറ്റവുമധികം ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന പ്രധാന ശിവക്ഷേത്രങ്ങളിലൊന്നാണ് ആലുവ മഹാദേവ ക്ഷേത്രം. 

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബലിതർപ്പണത്തിന് എത്തുന്നവർക്ക് മാത്രമല്ല, അന്നേദിവസം നടക്കുന്ന യു.പി.എസ്.സി പരീക്ഷ എഴുതാൻ എത്തുന്നവർക്കും പുതുക്കിയ ട്രെയിൻ സമയക്രമം ഉപകാരപ്പെടുമെന്നാണ് കെഎംആർഎൽ പ്രതീക്ഷിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Mahashivratri 2024 | ശിവരാത്രി; മെട്രോ സര്‍വീസ് സമയം നീട്ടി;മാർച്ച് എട്ടിന് രാത്രി സമയം ദീർഘിപ്പിച്ചു; ശനിയാഴ്ച നേരത്തെ തുടങ്ങും
Open in App
Home
Video
Impact Shorts
Web Stories