TRENDING:

രമ്യക്കെതിരായ വിവാദ പരാമര്‍ശം: വിജയരാഘവനെതിരെ കേസെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ്

Last Updated:

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ കുട്ടി പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും കണ്ടുവെന്നും കുഞ്ഞാലിക്കുട്ടിയെ കണ്ട കാര്യം എന്താകുമെന്ന് പറയുന്നില്ല എന്നുമായിരുന്നു പരാമര്‍‌ശം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം : ആലത്തൂർ സ്ഥാനാർഥി രമ്യാ ഹരിദാസിനെ ആക്ഷേപിച്ച എൽഡിഎഫ് കൺവീനർ എ.വിജയരാഘവനെതിരെ കേസെടുക്കണമെന്ന് മഹിളാ കോൺഗ്രസ്.എൽഡിഎഫ് നേതാവിന്റെ പരാമര്‍ശങ്ങളെ ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുമെന്നുമായിരുന്നു മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് അറിയിച്ചിരിക്കുന്നത്.
advertisement

Also Read-രമ്യാ ഹരിദാസിനെതിരെ മോശം പരാമർശവുമായി LDF കൺവീനർ എ വിജയരാഘവൻ

കഴിഞ്ഞ ദിവസം പൊന്നാനിയിൽ നടന്ന എൽഡിഎഫ് കൺവൻഷനിൽ വിജയരാഘവൻ നടത്തിയ ചില പരാമർശങ്ങളാണ് വിവാദത്തിനിടയാക്കിയത്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ കുട്ടി പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും കണ്ടുവെന്നും കുഞ്ഞാലിക്കുട്ടിയെ കണ്ട കാര്യം എന്താകുമെന്ന് പറയുന്നില്ല എന്നുമായിരുന്നു പരാമര്‍‌ശം. ഈ വാക്കുകളാണ് പ്രതിഷേധത്തിനിടയാക്കിയത്. എന്നാൽ വിമർശനം ശക്തമായ സാഹചര്യത്തിൽ ആരെയും മോശമാക്കി സംസാരിച്ചിട്ടില്ലെന്നും പറഞ്ഞത് കോണ്‍ഗ്രസ്സ് നേതാക്കളുടെ കൂടിക്കാഴ്ചയെ കുറിച്ച് മാത്രം ആയിരുന്നു എന്നുമുള്ള വിശദീകരണവുമായി വിജയരാഘവനും രംഗത്തെത്തി.

advertisement

എന്തായാലും എൽഡിഎഫ് കൺവീനറുടെ പരാമർശങ്ങൾ യുഡിഎഫിന് ലഭിച്ച ഒരു പ്രചാരണായുധം ആക്കുമെന്ന് ഉറപ്പാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
രമ്യക്കെതിരായ വിവാദ പരാമര്‍ശം: വിജയരാഘവനെതിരെ കേസെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ്