TRENDING:

2021 ലെ കൊട്ടാരക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി രശ്മി ബിജെപിയിൽ ചേർന്നു

Last Updated:

ബി.ജെ.പി. അംഗത്വം സ്വീകരിച്ച ശേഷം രശ്മി രാജീവ് ചന്ദ്രശേഖറിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2021 തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന മഹിളാ കോൺഗ്രസ് നേതാവ് ആർ.രശ്മി ബി.ജെ.പിയിലേക്ക്. മാരാർജി ഭവനിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി രശ്മി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി. അംഗത്വം സ്വീകരിച്ച ശേഷം രശ്മി രാജീവ് ചന്ദ്രശേഖറിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ആർ. രശ്മി
ആർ. രശ്മി
advertisement

സി.പി.എം. നേതാവായിരുന്ന മുൻ എംഎൽഎ ആയിഷ പോറ്റി കോൺഗ്രസിലെത്തിയതോടെ കൊട്ടാരക്കര മണ്ഡലത്തിൽ രശ്മിക്ക് സീറ്റ് ഉണ്ടാവില്ല എന്നുറപ്പായിരുന്നു.

കോൺഗ്രസിന് മുന്നിൽ രശ്മി മുന്നോട്ടുവച്ച രണ്ടുപാധികളും അംഗീകരിക്കപ്പെട്ടില്ല എന്നും വിവരമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സാമ്പത്തിക ബാധ്യത തീർക്കുക, യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ ബോർഡ് അല്ലെങ്കിൽ കോർപറേഷൻ സ്ഥാനങ്ങൾ ഏതെങ്കിലും നൽകുക എന്നിവയായിരുന്നു ഉപാധികൾ എന്നാണ് സൂചന.

മൂന്നാഴ്ച മുമ്പ് എൻ.ഡി.എ സഖ്യത്തിലെത്തിയ ട്വൻറി 20യിലേക്ക് ബിഗ് ബോസ് താരം അഖിൽ മാരാർ പ്രവേശനം നടത്തിയതിനു തൊട്ടു പിന്നാലെയാണ് രശ്മി ബി.ജെ.പിയിലേക്കെത്തുന്നത്.

advertisement

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വന്റി 20 യുടെ സ്ഥാനാർത്ഥിയായി അഖിൽ മത്സരിക്കുമെന്ന് പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു. എൻ‌ഡി‌എയുമായി ചർച്ച ചെയ്ത ശേഷം മണ്ഡലം തീരുമാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൊട്ടാരക്കര സ്വദേശിയായ സെലിബ്രിറ്റി മത്സരാർത്ഥി കൂടിയായ അഖിൽ മാരാരും ഇതേ മണ്ഡലത്തിൽ നിന്നും മത്സരിക്കുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിഴലിക്കുന്നുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: With the elections approaching, there is a major change in the Congress camp. Mahila Congress leader R. Reshmi joins BJP. With the arrival of Ayisha Potty, the BJP has started trying to bring in former UDF candidate Rashmi, who is certain to not get a seat in the Kottarakkara constituency. Manorama had reported a few days ago. Rashmi met BJP state president Rajeev Chandrasekhar at Mararji Bhavan.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
2021 ലെ കൊട്ടാരക്കരയിലെ കോൺഗ്രസ് സ്ഥാനാർഥി രശ്മി ബിജെപിയിൽ ചേർന്നു
Open in App
Home
Video
Impact Shorts
Web Stories