മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വി. മോഡൽ ഇതിനോടകം തന്നെ ഇന്ത്യയിൽ സൂപ്പർഹിറ്റാണ്. ഇതിന്റെ ലിമിറ്റഡ് എഡിഷൻ പതിപ്പാണ് ഗുരുവായൂരിൽ സമർപ്പിച്ചത്. ചുവപ്പ് നിറത്തിലുള്ള ഥാറിന്റെ ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനാണ് ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നടന്ന ചടങ്ങിൽ കാണിക്കയായി എത്തിയത്.
Also read: മരങ്ങൾ മുറിക്കാതെ റോഡിന് വീതി കൂട്ടാം; തമിഴ്‌നാട്ടിലെ ഏറ്റവും വലിയ മരം മാറ്റിനടൽ പദ്ധതിയ്ക്ക് തെങ്കാശിയിൽ തുടക്കം
advertisement
മരങ്ങൾ വെച്ച് പിടിപ്പിക്കുന്നത് പോലെ തന്നെ പ്രധാനമാണ് നിലവിലുള്ള മരങ്ങൾ സംരക്ഷിക്കുക എന്നതും. വികസനത്തിന്റെ പേരിൽ നിരവധി മരങ്ങളാണ് വെട്ടി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിൽ റോഡ് വികസനത്തിന്റെ പേരിൽ ഇല്ലാതാക്കപ്പെടുന്ന മരങ്ങൾ തന്നെ ധാരാളമാണ്. എന്നാൽ ഇക്കാര്യത്തിൽ വ്യത്യസ്തമായ രീതി അവലംബിക്കുകയാണ് തമിഴ്നാട് (Tamil Nadu). തിരുനെൽവേലി-തെങ്കാശി ഹൈവേ വികസനത്തിന്റെ ഭാഗമായി തണൽ മരങ്ങൾ മുറിച്ചു മാറ്റേണ്ട ഘട്ടത്തിൽ വ്യത്യസ്തമായ ചിന്തയുമായി എത്തിയത് ഭാരതിയാർ സർവ്വകലാശാലയിലെ (Bharathiar University) പരിസ്ഥിതി ശാസ്ത്ര വിഭാഗമാണ് (Department of Environmental Sciences). പാതയുടെ വീതി കൂട്ടലിൽ നഷ്ടപ്പെട്ടേക്കാവുന്ന മരങ്ങളുടെ സംരക്ഷണം ആയിരുന്നു അവരുടെ ലക്ഷ്യം. മരം മുറിച്ചു മാറ്റുന്നതിന് പകരം മരം മാറ്റി നടൽ (Tree Transplantation) എന്ന ആശയമാണ് ഇവർ അവതരിപ്പിച്ചത്. ഇതിലൂടെ തുടക്കമായത് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ മരം മാറ്റിനടൽയജ്ഞത്തിനാണ്.
