ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തീറ്റയുമായി ആനയ്ക്ക് സമീപമെത്തിയപ്പോള്‍ തുമ്പിക്കൈ കൊണ്ട് ചുറ്റിപ്പിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയ്‌മോനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജിലിം പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ മരിച്ചു.
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നല്‍കി; ആശുപത്രി വളപ്പില്‍ സംഘര്‍ഷം
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നല്‍കി. ഇതിനെ തുടര്‍ന്ന് ആശുപത്രി വളപ്പില്‍ വെള്ളിയാഴ്ച രാത്രി സംഘര്‍ഷം ഉണ്ടായി. കായംകുളം കൃഷ്ണപുരം തെക്കതില്‍ രമണന്റെ(70) മൃതദേഹമാണ് ചേര്‍ത്തല സ്വദേശി കുമാരന്റെ ബന്ധുക്കള്‍ക്ക് മാറി നല്‍കിയത്.
advertisement
ഇരുവരും കോവിഡ് ചികിത്സയിലായിരുന്നു. നാലു ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രമണന്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് മരിച്ചത്. എന്നാല്‍ വൈകിട്ട് ഏഴരയോടെ ചേര്‍ത്തലയിലേക്ക് കൊണ്ടു പോയ മൃതദേഹം കുമാരന്റേതല്ലെന്ന് തിരിച്ചറിഞ്ഞ ബന്ധുക്കള്‍ രാത്രി പത്തുമണിയോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
രമണന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുന്നതിനിടെയാണ് ചേര്‍ത്തല സ്വദേശികള്‍ ആശുപത്രിയില്‍ മൃതദേഹവുമായി തിരികെയെത്തിയത്. കുമാരന്റെ മൃതദേഹം കോവിഡ് വാര്‍ഡില്‍ ഉണ്ടായിരുന്നു. പിന്നീട് ഇരു മൃതദേഹങ്ങളും വിട്ടുകൊടുത്തു.