തെറ്റുകളെ നട്ടെല്ലുള്ളവർ ചോദ്യം ചെയ്യുമെന്നും മന്നം പറഞ്ഞ വാക്കുകൾ എൻഎസ്എസ് നേതൃത്വം തമസ്കരിക്കുന്നെന്നും മേജർ രവി പറഞ്ഞു. സുരേഷ് ഗോപിയെ എൻഎസ്എസ് ആസ്ഥാനത്ത് കയറ്റാതെ ഇരുന്ന സുകുമാരൻ നായർ പിണറായി വിജയനെ കാത്ത് ഒരു മണിക്കൂർ ഇരുന്നെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കലഞ്ഞൂർ മധുവിനെ പുറത്താക്കിയിരുന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് കലഞ്ഞൂർ മധുവിന് സ്ഥാനം നഷ്ടമായത്.
advertisement
മന്ത്രി കെ എൻ ബാലഗോപാലിന്റെ മൂത്ത സഹോദരനായ മധു 26 വർഷമായി ഡയറക്ടർ ബോർഡ് അംഗമാണ്. മന്നം വിഭാവനം ചെയ്ത നിലപാടുകളിൽ നിന്ന് നിലവിലെ നേതൃത്വം വ്യതിചലിച്ചെന്നും എൻഎസ്എസിൽ അഭിപ്രായസ്വാതന്ത്ര്യത്തിന് വിലയില്ലെന്നും കലഞ്ഞൂർ മധു പറഞ്ഞു. കുറച്ചു നാൾ മുമ്പ് എൻഎസ്എസ് രജിസ്ട്രാർ ആയിരുന്ന ടി എൻ സുരേഷിനോടും രാജി ചോദിച്ചു വാങ്ങിയിരുന്നു.