TRENDING:

മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീതും ഭരതനാട്യം കലാകാരി അദ്രിജയും ഉള്‍പ്പെടെ 15പേര്‍ ബിജെപിയില്‍

Last Updated:

തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സർ‌മാർ ഉൾപ്പെടെ പതിനഞ്ചോളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു

advertisement
തിരുവനന്തപുരം: മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് ഷാള്‍ അണിയിച്ച് സീമ വിനീതിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. സീമ വിനീതിന് പുറമേ ഭരതനാട്യം കലാകാരി അദ്രിജയും ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സർ‌മാർ ഉൾപ്പെടെ പതിനഞ്ചോളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു.
സീമ വിനീതിനെ രാജീവ് ചന്ദ്രശേഖർ ഷാളണിയിച്ച് സ്വീകരിക്കുന്നു
സീമ വിനീതിനെ രാജീവ് ചന്ദ്രശേഖർ ഷാളണിയിച്ച് സ്വീകരിക്കുന്നു
advertisement

ഇറാന്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് മുഖ്യമന്ത്രിയും കോണ്‍ഗ്രസും ഒരക്ഷരം മിണ്ടിയില്ലെന്ന് അംഗത്വ വിതരണ ചടങ്ങിൽ‌ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പാണ്. സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നത് പ്രീണന രാഷ്ട്രീയമാണ്. ഇരു കൂട്ടരും എല്ലാത്തിലും പ്രീണനം കൊണ്ടുവരികയാണ്. ഈ നിലപാട് തെറ്റാണ്. എവിടെയാണെങ്കിലും ഇന്ത്യക്കാരെ രക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

advertisement

സിപിഎമ്മും കോണ്‍ഗ്രസും പുലര്‍ത്തുന്നത് അവസരവാദ രാഷ്രീയമാണ്. ഇരു കൂട്ടര്‍ക്കും രാഷ്ട്രീയ അന്ധത ബാധിച്ചിരിക്കുകയാണ്. ഇറാനെന്നും ഗാസയെന്നും പറഞ്ഞുനടക്കുന്നവരെയാണോ ആവശ്യം. നൈജീരിയയിലെ ക്രിസ്ത്യാനികളെ ഇസ്‌ലാമിക തീവ്രവാദികള്‍ കൊന്നു. താന്‍ സ്‌കോര്‍ ചെയ്യാനാഗ്രഹിക്കുന്നത് രാഷ്ട്രീയ പോയിന്റല്ല. പ്രീണന രാഷ്ട്രീയം ആവശ്യമില്ല. പ്രശ്‌നങ്ങള്‍ നേരിടുന്നവരെ സഹായിക്കാന്‍ ആത്മാര്‍ത്ഥത ഉണ്ടാവണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Noted makeup artist Seema Vineeth has joined the BJP. BJP State President Rajeev Chandrasekhar welcomed her into the party by draping a shawl. Along with Seema Vineeth, Bharatanatyam artist Adrija also joined the party. In a ceremony held at the Mararji Bhavan in Thiruvananthapuram, around 15 people, including social media influencers, joined the BJP.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീതും ഭരതനാട്യം കലാകാരി അദ്രിജയും ഉള്‍പ്പെടെ 15പേര്‍ ബിജെപിയില്‍
Open in App
Home
Video
Impact Shorts
Web Stories