ഓട്ടോ ഡ്രൈവറായ പിതാവു ഇബ്രാഹിമാണ് നഷ്‌വക്കു ഈ കമ്പത്തിനു കൂട്ട്. തെക്കുംപുറം ഏറിയാട്ടുകുഴിയിൽ ഇബ്രാഹിമിൻ്റെയും സൈനബയുടെയും മകളാണു ഫാത്തിമ നഷ്‌വ. ഇബ്രാഹിം ജോലി കഴിഞ്ഞു വീട്ടിലെത്തിയാലുടൻ മകൾ ഓടിച്ചെന്നു പഴ്സസ് പരിശോധിക്കും. അതിലുള്ള പുതിയ 20 രൂപ നോട്ടുകളെല്ലാം എടുത്തു തൻ്റെ മേശവലിപ്പിൽ സൂക്ഷിച്ചു വയ്ക്കും. ഇങ്ങനെ 50 നോട്ടുകൾ തികയുമ്പോൾ ഒരു കെട്ടാക്കും
മകളുടെ ഈ താൽപര്യം അറിയാവുന്ന ഇബ്രാഹിം കിട്ടുന്ന 20 രൂപ നോട്ടുകൾ അവൾക്കുവേണ്ടി പഴ്സിൽ കരുതി വെക്കാറുണ്ട്. 2 വർഷം കൊണ്ടു താൻ സ്വരൂപിച്ച തുക എണ്ണിനോക്കാൻ ആവശ്യപ്പെട്ടു കുറച്ചു ദിവസം മുൻപാണ് ഫാത്തിമ നഷ്‌വ മാതാപിതാക്കളെ സമീപിച്ചു. തുക കണ്ട് അവരും ആശ്ചര്യപ്പെട്ടു. എണ്ണി നോക്കിയപ്പോൾ ആശ്ചര്യം ഇരട്ടിച്ചു. ഇത്രയും തുക സമ്പാദിച്ച മകൾക്കു നല്ലൊരു സമ്മാനം വാങ്ങിനൽകാനാണ് ഇബ്രാഹിമിൻ്റെ തീരുമാനം. ബാക്കി തുക തങ്ങളുടെ വീടുപണിക്കായി വാങ്ങിയ കടം വീട്ടാൻ ഉപയോഗിക്കാമെന്നാണ് ഇബ്രാഹിം ആലോചിക്കുന്നത്.
advertisement