TRENDING:

ജീവിതത്തിൽ ഇതുവരെ ആലപ്പുഴ കണ്ടിട്ടില്ല; മലപ്പുറം സ്വദേശിക്ക് ആലപ്പുഴയിൽനിന്ന് ക്യാമറ പിഴ

Last Updated:

ശിവദാസന്‍റെ ബൈക്കിന്‍റെ അതേ നമ്പറുള്ള ഇരുചക്രവാഹനത്തിൽ ആലപ്പുഴ ചേർത്തല കടക്കരപ്പള്ളിയിൽ ഹെൽമറ്റ് ധരിക്കാത്തിനാണ് പിഴ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: ജീവിതത്തിൽ ഇന്നേവരെ ആലപ്പുഴ ജില്ലയിൽ പോയിട്ടില്ലാത്ത മലപ്പുറം സ്വദേശിക്ക് ട്രാഫിക് ലംഘനത്തിന് പിഴയടയ്ക്കാൻ ആലപ്പുഴയിൽനിന്ന് നോട്ടീസ് ലഭിച്ചു. വണ്ടൂർ കാരാട് സ്വദേശി കിഴക്കുവീട്ടിൽ ശിവദാസനാണ് പിഴയടക്കാൻ നോട്ടീസ് ലഭിച്ചത്. ഹെൽമെറ്റ് ധരിക്കാത്തതിന് 500 രൂപ പിഴ അടയ്ക്കാനാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
mvd fine
mvd fine
advertisement

കഴിഞ്ഞ മാസം രണ്ടിനാണ് നിയമലംഘനം നടന്നതായി ശിവദാസന് ലഭിച്ച നോട്ടീസിൽ പറയുന്നത്. ശിവദാസന്‍റെ ബൈക്കിന്‍റെ അതേ നമ്പറുള്ള ഇരുചക്രവാഹനത്തിൽ ആലപ്പുഴ ചേർത്തല കടക്കരപ്പള്ളിയിൽ ഹെൽമറ്റ് ധരിക്കാത്തിനാണ് പിഴ. ബൈക്കിൽ രണ്ടാളുകൾ യാത്രചെയ്യുന്ന ചിത്രമാണ് പിഴ വന്ന നോട്ടീസിലുള്ളത്.

500 രൂപ പിഴ അടക്കാൻ ആവശ്യപ്പെട്ടാണ് ശിവദാസന്റെ വിലാസത്തിലേക്ക് നോട്ടീസ് വന്നത്. നോട്ടീസിൽ നിയമ ലംഘനം നടത്തിയതായി പറയുന്ന ബൈക്കിന്റെ നമ്പറും വിലാസവും ശിവദാസന്റെതാണ്. എന്നാൽ നോട്ടീസിലുള്ള മൊബൈൽ നമ്പർ ശിവദാസന്‍റേതല്ല.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൂലിപ്പണിക്കാരനായ ശിവദാസൻ ഇതുവരെ തന്‍റെ ബൈക്ക് മലപ്പുറം ജില്ലയ്ക്ക് പുറത്തേക്ക് കൊണ്ടുപോയിട്ടില്ല. തന്റെ ബൈക്കിന്റെ നമ്പറും വിലാസവും എങ്ങനെയാണ് ആലപ്പുഴയിലെ സ്‌കൂട്ടറിൽ വന്നതെന്നറിയാൻ പൊലീസിൽ പരാതി നൽകുമെന്ന് ശിവദാസൻ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജീവിതത്തിൽ ഇതുവരെ ആലപ്പുഴ കണ്ടിട്ടില്ല; മലപ്പുറം സ്വദേശിക്ക് ആലപ്പുഴയിൽനിന്ന് ക്യാമറ പിഴ
Open in App
Home
Video
Impact Shorts
Web Stories