വയോജനങ്ങളുടെ മനം നിറച്ച് പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് വയോജന ഉല്ലാസയാത്ര സംഘടിപ്പിച്ചു പഞ്ചായത്തിലെ എല്ലാ വാർഡുകളിൽ നിന്നുമായി ഇരുനൂറോളം വയോജനങ്ങളാണ് യാത്രയുടെ ഭാഗമായി എൻ ഊരു, പൂക്കോട് തടാകം, കാരപ്പുഴ ഡാം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചത്.പലർക്കും ഇത് ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു . സാമ്പത്തിക ശേഷി ഇല്ലാത്തവരും ജീവിത സാഹചര്യങ്ങൾ കൊണ്ട് യാത്രകൾ മാറ്റിവച്ചവരുമായിരുന്നു ഏറെയും എൺപത് വയസ്സ് കഴിഞ്ഞവർ പോലും സംഘത്തിലുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ