തേഞ്ഞിപ്പലം കടക്കാട്ട്പാറ ചൊവ്വയിൽ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കൈക്കൊട്ടിക്കളിയും തിരുവാതിരക്കളിയും ശ്രദ്ദേയമായി. അണിഞ്ഞൊരുങ്ങിയ മലയാളി മങ്കമാരുടെ നൃത്തച്ചുവടുകളും കൈക്കൊട്ടി കളിയും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് അരങ്ങേറിയത്.തേഞ്ഞിപ്പലത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള വനിതാ സംഘങ്ങളാണ് ഭക്തജന സമൂഹത്തിന് മുന്നിൽ കൈക്കൊട്ടിക്കളിയും തിരുവാതിരക്കളിയും അവതരിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ