നിലയോരം പാർക്ക് സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്താണ്. കുറ്റിപ്പുറം ടൗണിൽ നിന്ന് ഏകദേശം പത്ത് മിനിറ്റ് നടന്നാൽ ഇവിടെ എത്താനാകും. നിള പാർക്കിലേക്ക് പ്രവേശിക്കാൻ പത്ത് രൂപയാണ് ടിക്കറ്റ് നിരക്ക് .കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ നിന്ന് നിളയോരം പാർക്കിലേക്ക് റോഡ് മാർഗം ഒരു കിലോമീറ്റർ ദൂരമുണ്ട്. ഭാരതപുഴയുടെ കരയിലിൽ സ്ഥിതി ചെയ്യുന്ന നിളയോരം പാർക്ക് വളരെ വൃത്തിയായി സൂക്ഷിക്കാൻ അധികൃതർ ശ്രദ്ധിക്കുന്നുണ്ട് വളരെ വിശാലമായ ഒരു ചിൽഡ്രൻസ്സ് പാർക്ക് ഇവിടെയുണ്ട് വൈകുന്നേരങ്ങളിൽ കുടുംബവുമൊത്ത് നിരവധിപേർ ഇവിടെയെത്തുന്നു.പാർക്കിന് പുറത്ത് ഭാരതപുഴയ്ക്ക് അഭിമുഖമായി നിരവധി ഇരിപ്പിടങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ