വിധി നല്‍കിയ വൈകല്യത്തില്‍ നീറി നീറി ജീവിക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. തങ്ങളാലാകും വിധം ആ വൈകല്യത്തെ അവര്‍ പടികടത്തിയത് സ്വന്തം ഇച്ഛാശക്തി കൊണ്ടും കലാകായിക കഴിവുകള്‍ കൊണ്ടുമായിരുന്നു. അത്തരം ഒരുപറ്റം കൂട്ടുകാരുടെ കലാപ്രകടനങ്ങള്‍ക്കാണ് കാവുംപുറം പാറക്കല്‍ കണ്‍വെന്‍ഷന്‍ സെൻ്റര്‍ സാക്ഷ്യം വഹിച്ചത്. ശരീരത്തിൻ്റെ വൈകല്യത്തെ മനസ്സിന് വര്‍ണച്ചിറകുകള്‍ നല്‍കി വര്‍ണശലഭങ്ങളായി അവര്‍ അവിടെയെങ്ങും പാറിപ്പറന്ന് നടന്നു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൻ്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് ബ്ലോക്കിന് കീഴിലെ ആറു പഞ്ചായത്തുകളിലെ ഭിന്നശേഷിക്കുട്ടികളുടെ ബ്ലോക്ക് തല കലോത്സവം സംഘടിപ്പിച്ചത്. വര്‍ണ്ണശലഭങ്ങള്‍ എന്നുപേരിട്ട ഭിന്നശേഷി കലോത്സവം പ്രെഫ. ആബിദ് ഹുസൈന്‍തങ്ങള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 180-ല്‍പരം ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും ഉള്‍പെടെ 600 പേര്‍ കലോത്സവത്തില്‍ പങ്കെടുത്തു. കലോത്സവത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
advertisement