ഖനനം നിയമപരമാണെന്നും നിര്‍ത്തിവയ്ക്കില്ലെന്നും മന്ത്രി പറഞ്ഞു. ഖനനം നിയമപരമാണെന്നു കാട്ടി പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ് (ഐആര്‍ഇ) സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കെഎംഎംഎല്‍ എംഡി ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയെന്നും ജയരാജന്‍ പറഞ്ഞു.
സമരം ശക്തമായ സാഹചര്യത്തില്‍ 16-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം നടക്കാനിരിക്കെയാണ് വ്യവസായമന്ത്രിയുടെ പ്രതികരണം പുറത്തു വന്നിരിക്കുന്നത്. അതേസമയം യോഗത്തിലേക്ക് സമരസമിതി പ്രതിനിധികളെ ആരെയും ക്ഷണിച്ചിട്ടില്ല.
അതേസമയം ജനത്തെ മറന്ന് പൊതുമേഖലയെ സംരക്ഷിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. ആലപ്പാട് വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് ന്യായമായ പരിഹാരം കാണണം. ജയരാജന്റെ പ്രസ്താവന സംബന്ധിച്ച് താന്‍ അഭിപ്രായം പറയുന്നില്ലെന്നും കാനം പറഞ്ഞു.
advertisement
Also Read ആലപ്പാട് സമരത്തെ തള്ളി സര്‍ക്കാര്‍
ഇതിനിടെ ഖനനത്തിന് നേതൃത്വം നല്‍കുന്ന ഐ.ആര്‍.ഇക്കെതിരെ സി.പി.എം ജില്ലാ നേതൃത്വം രംഗത്തെത്തി. ആലപ്പാട്ടെ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ ഐ.ആര്‍.ഇ തയാറാകണമെന്ന് ജില്ലാ സെക്രട്ടറി എസ്. സുദേവന്‍ ആവശ്യപ്പെട്ടു. വ്യവസ്ഥകള്‍ പാലിക്കാനുള്ള ഉത്തരവാദിത്തം ഐ.ആര്‍.ഇയ്ക്കുണ്ട്. ലാഭ വിഹിതത്തില്‍ നിന്ന് പ്രാദേശിക വികസനം നടത്താന്‍ ഐആര്‍ഇ തയാറായില്ലെന്നും സി.പി.എം ജില്ലാ നേതൃത്വം കുറ്റപ്പെടുത്തുന്നു.
Also Read ആലപ്പാടിനായി നാടൊന്നിക്കുന്നു; സമരം ശക്തമാകുന്നു
ഐ.ആര്‍.ഇയുടെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണ്. ജനങ്ങളുടെ ആശങ്ക അകറ്റാന്‍ നടപടി വേണം. സര്‍ക്കാര്‍ വിളിക്കുന്ന ചര്‍ച്ചയില്‍ സമരസമിതി പങ്കെടുക്കണമെന്നും സുദേവന്‍ ആവശ്യപ്പെട്ടു. സമരത്തെ പിന്തുണച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
