ആലപ്പാട് സമരത്തെ തള്ളി സര്‍ക്കാര്‍; ഖനനം നിയമപരമെന്ന് ഇ.പി ജയരാജന്
ആലപ്പാട് സമരത്തെ തള്ളി സര്‍ക്കാര്‍; ഖനനം നിയമപരമെന്ന് ഇ.പി ജയരാജന്
Last Updated :
Share this:
തിരുവനന്തപുരം: കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട് നടക്കുന്ന ജനകീയ സമരത്തെ തള്ളി സര്‍ക്കാര്‍. ആലപ്പാട്ടെ ഖനനം നിയമപരമാണെന്നും നിര്‍ത്തി വയ്ക്കാനാകില്ലെന്നും വ്യവസായ മന്ത്രി ഇ.പി ജയരാജന് വ്യക്തമാക്കി.
ഖനനത്തിനെതിരെ ആലപ്പാട്ട് സമരം ചെയ്യുന്നത് മലപ്പുറത്തുള്ളവരാണെന്നും ജയരാജന് പറഞ്ഞു. ആലപ്പാടിനെ തകര്‍ത്തത് ഖനനമല്ല സൂനാമിയാണ്. ഖനനം നിയമപരമായതിനാല്‍ നിര്‍ത്തിവയ്ക്കാനാകില്ലെന്നും വ്യവസായമന്ത്രി വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി ഐ.ആര്.ഇ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഖനനത്തെ കുറിച്ച് കെ.എം.എം.എല്‍ എം.ഡി അന്വേഷിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം ജനത്തെ മറന്ന് പൊതുമേഖലയെ സംരക്ഷിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വ്യക്തമാക്കി. ആലപ്പാട് വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് ന്യായമായ പരിഹാരം കാണണം. ജയരാജന്റെ പ്രസ്താവന സംബന്ധിച്ച് താന്‍ അഭിപ്രായം പറയുന്നില്ലെന്നും കാനം പറഞ്ഞു.
ഇതിനിടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. അതേസമയം സമരം ഏറ്റെടുക്കില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. സമരം ഒത്തുതീര്‍പ്പാക്കണമെന്ന ആവശ്യവുമായി സി.പി.എം ജില്ലാ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.