TRENDING:

ഒരു റെക്കോർഡ് കുടുംബം; പിതാവിനും സഹോദരിക്കും പിറകെ 10 വയസ്സുകാരി ജുവൈരിയയും ഗിന്നസ് ബുക്കിൽ

Last Updated:

കേവലം 10 വയസ്സുള്ളപ്പോൾ ഗിന്നസ് ബുക്കിൽ ഇടംനേടിയ പി.ജുവൈരിയ റെക്കോഡ് നേട്ടങ്ങളുടെ കുടുംബ പാരമ്പര്യം തുടർന്നു. മഞ്ചേരി ബ്ലോസം പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് പി.ജുവൈരിയ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തലയിൽ കൈകൾ കോർത്തുവെച്ച് ഇടതു കൈമുട്ടും വലതു കാൽമുട്ടും അതുപോലെ വലതു കൈമുട്ടും ഇടതു കാൽമുട്ടും തട്ടത്തക്കവിധത്തിൽ 30 സെക്കൻഡിനുള്ളിൽ ഏറ്റവും കൂടുതൽ തവണ ചുവടുകൾ വെച്ചതിനാണ് മലപ്പുറം മഞ്ചേരി മുള്ളമ്പാറ സ്വദേശി പി. ജുവൈരിയക്ക് റെക്കോഡ്. യൂറോപ്പിൽ നിന്നുള്ള 16 ചുവടുകളുടെ റെക്കോർഡ് മറികടന്ന് 54 ചുവടുകളായി ഉയർത്തിയാണ് റെക്കോഡ് ഇന്ത്യക്കാരിയുടെ പേരിലായത്.
ജുവൈരിയ പിതാവിനും സഹോദരിക്കും ഒപ്പം
ജുവൈരിയ പിതാവിനും സഹോദരിക്കും ഒപ്പം
advertisement

ജുവൈരിയയുടെ പിതാവ് സലിം പടവണ്ണ ആണ് ജുവൈരിയയുടെ പ്രചോദനം. ഇതിനകം മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡുകൾ ഈ വീട്ടിൽ നേടിയിട്ടുണ്ട്.  ഏറ്റവും വേഗത്തിൽ കൈ തൊടാതെ വാഴപ്പഴം (8.57 സെക്കൻഡ്) കഴിച്ച ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയ പിതാവ് സലീം പടവണ്ണയുടെയും, ഏറ്റവും വേഗത്തിൽ (16.50 സെക്കൻഡ്) ആൽഫബെറ്റിക് ഓർഡറിൽ പുസ്‌തകങ്ങൾ ക്രമീകരിച്ചതിന് ഗിന്നസ് റെക്കോഡ് നേടിയ സഹോദരി ആയിഷ സുൽത്താനയുടെയും പാത പിന്തുടർന്നാണ് മഞ്ചേരി ബ്ലോസം പബ്ലിക് സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ജുവൈരിയയും ഈ നേട്ടത്തിലെത്തിയത്.

advertisement

മലപ്പുറം മഞ്ചേരി മുള്ളമ്പാറ സ്വദേശിയും പൈതൃക വസ്തുക്കളുടെ സൂക്ഷിപ്പുകാരൻ കൂടിയായ മലപ്പുറം മഞ്ചേരി മുള്ളമ്പാറ സ്വദേശി സലീം പടവണ്ണയാണ് റെക്കോഡ് നേട്ടത്തിന് വഴിയൊരുക്കിയത്. റഷീദ മണ്ണുങ്ങച്ചാലിയാണ് മാതാവ്. പി. മുഹമ്മദ് ഷഹിൻ സഹോദരനും മനാൽ, ഷസാന, ആയിഷ സുൽത്താന എന്നിവർ സഹോദരിമാരുമാണ്.

ജുവൈരിയയുടെ റെക്കോർഡ് തകർക്കുന്ന നേട്ടം അവളുടെ സമർപ്പണത്തെയും വൈദഗ്ധ്യത്തെയും എടുത്തുകാണിക്കുക മാത്രമല്ല, അവളുടെ കുടുംബം സൃഷ്ടിച്ച പ്രചോദനാത്മകമായ അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു, അവിടെ അതിരുകൾ കടക്കുന്നതും മഹത്വം കൈവരിക്കുന്നതും അവരുടെ പാരമ്പര്യത്തിൻ്റെ ഭാഗമാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Malappuram/
ഒരു റെക്കോർഡ് കുടുംബം; പിതാവിനും സഹോദരിക്കും പിറകെ 10 വയസ്സുകാരി ജുവൈരിയയും ഗിന്നസ് ബുക്കിൽ
Open in App
Home
Video
Impact Shorts
Web Stories