ദീർഘ ദൂര യാത്ര ചെയ്യുന്നവർ,വാഹനം ഓടിക്കുന്ന ഡ്രൈവർമാർ, യാത്ര ചെയ്യുന്നവർ തുടങ്ങിയ ആയിര കണക്കിന് ആളുകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഓട്ടോറിക്ഷാ തൊഴിലാളികൾ, ക്ലബ്ബുകൾ, സന്നദ്ധ സഘടനകൾ ചില രാഷ്ട്രീയ സംഘടനകൾ തുടങ്ങിയ സംഘങ്ങളാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കരിപ്പൂർ വിമാനത്താവള പരിസരങ്ങളിൽ പല ഭാഗങ്ങളിലായി ഇത്തരം സംഘടകൾ ഭക്ഷണ വിതരണം നടത്തി വരുന്നു.
വിമാന യാത്രക്കാർക്കും അവരെ സ്വീകരിക്കാൻ എത്തുന്ന ബന്ധുക്കൾക്കും യാത്രയാക്കാൻ എത്തുന്നവർക്കും വലിയ സഹായമാണ് ഇത്തരം സൗകര്യങ്ങൾ. ഈത്തപ്പഴവും കുടിവെള്ളവും പഴവർഗ്ഗങ്ങളും പൊരിക്കടികളും ജ്യൂസുകളും ഉൾപ്പെടെയുള്ള വിഭവങ്ങളടങ്ങുന്ന കിറ്റുകളാണ് പലയിടത്തും നൽക്കുന്നത്.ഇതിനുള്ള സാമ്പത്തികം അവർ സ്വന്തം വേദനത്തിൽ നിന്നുമാണ് കണ്ടെത്തുന്നത്. എല്ലാവർഷത്തെയും പോലെ ഇക്കൊല്ലവും നോമ്പുതുറക്കാൻ നിരവധി പേരെ സഹായിക്കാൻ കഴിയുന്നതിലുള്ള സന്തോഷം മാത്രമാണ് ഇവർക്കുള്ളത്.
advertisement