മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പുളിക്കൽ ആൽപറമ്പ് ജിഎൽപി സ്കൂളിലെ ബൂത്തിലാണ് ഇത്തവണ അബ്ദുസ്സമദ് വോട്ട് ചെയ്തത്. ഉദ്യോഗസ്ഥർ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് കൗതുകത്തോടെ അവർ സമദിന് വോട്ടു ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കി നൽകി.
കൊട്ടപ്പുറം സ്വദേശിയായ പി.എൻ.സി. അബ്ദു സ്സമദ് ഇടത്തേ കാൽ ഉദ്യോഗസ്ഥർക്ക് മുൻപിലേക്ക് നീട്ടി മഷി പുരട്ടി, കാലുകൊണ്ട് ഒപ്പിട്ട്, കാൽ ഉപയോഗിച്ചുതന്നെ വോട്ട് രേഖപ്പെടുത്തി. അങ്ങനെ തന്റെ വോട്ടവകാശം ഭംഗിയായി വിനിയോഗിച്ചാണു സമദ് മടങ്ങിയത്. പരിശീലിച്ചാൽ കൈകൾ പോലെ തന്നെ കാലുകളും വഴങ്ങും എന്ന് പറയുന്ന സമദിന് വോട്ട് പാഴാക്കാൻ താല്പര്യമില്ല, അതിനാലാണ് കുറച്ച് ബുദ്ധിമുട്ടിയായാലും താൻ വോട്ടവകാശം വിനിയോഗിച്ചത് എന്നും പറയുന്നു സമദ്. കീഴിശ്ശേരി അൽ അബീർ ഹോസ്പിറ്റലിൽ പി ആർ ഒ ആണ് 33 കാരനായ സമദ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
April 27, 2024 1:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Malappuram/
കാൽ വിരലിൽ മഷി പുരട്ടി സമദ് ; മനോധൈര്യം കൈമുതലാക്കിയ യുവാവ്