മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ കശ്മീരിനെക്കുറിച്ച് ജസ ഡയറിയിലെഴുതിയ കൊച്ചു കവിതയാണ് ഇപ്പോൾ അഞ്ചാം ക്ലാസ് പാഠപുസ്തകമായ കേരള പാഠാവലിയിൽ കശ്മീരിനെക്കുറിച്ചുള്ള പാഠത്തിൽ ഇടം പിടിച്ചത്.
‘മഞ്ഞിൻ തൊപ്പിയിട്ട, മരത്തിന്റെ പച്ചയുടുപ്പിട്ട, അരുവികൊണ്ടരഞ്ഞാണമിട്ട, പൂക്കളാൽ വിരിപ്പിട്ട കാശ്മീരേ, നിന്നെ ഞാനൊന്നുമ്മവച്ചോട്ടേ? -എന്നാണ് ഈ കുഞ്ഞുമിടുക്കി എഴുതിയത്. ഈ വരികളിൽ കശ്മീരിൻ്റെ ഒരു ചിത്രം കാണുന്നില്ലേ എന്നാണ് പാഠഭാഗത്തിൻ്റെ തുടർച്ച.
advertisement
കരിങ്കല്ലത്താണി ഗവ. എൽപി സ്കൂളിലെ അധ്യാപകർ വിദ്യാർഥികളെക്കൊണ്ട് ഡയറി എഴുതിക്കുകയും സർഗവേദിയിൽ അത് അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ ജസയുടെ കുറിപ്പുകൾ ശ്രദ്ദനേടുകയും,നാരായണൻ മാഷുൾപ്പടെയുളള അധ്യാപകർ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ കുറിപ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടു കുറിപ്പുകൾ പാഠാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗോൾപോസ്റ്റ് ലക്ഷ്യമാക്കി കിക്കെടുത്ത അധ്യാപക ൻ്റെ കാലിൽ നിന്ന് പന്തിന് പകരം ചെരിപ്പ് ലക്ഷ്യം കണ്ടതാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്.
എഴുതാൻ ഇഷ്ടമുള്ള, അതിനുള്ള കഴിവുള്ള ഈ കൊച്ചു പെൺകുട്ടി നമ്മുടെ ഭാവിക്ക് വിലപ്പെട്ടതാണ്. അവളെപ്പോലെ വ്യത്യസ്ത മേഖലകളിൽ കഴിവുകളും താൽപ്പര്യങ്ങളും ഉള്ള നിരവധി കുട്ടികൾ ഉണ്ട്, അത് കണ്ടെത്തുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്.