തിരുവനന്തപുരം ആയുർവേദ കോളജിലാണു നവീൻ പഠിച്ചത്. അവിടെവച്ചാണ് ദേവിയുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തത്. മിശ്രവിവാഹമായിരുന്നു ഇരുവരുടേതും. എങ്കിലും ഇരുവരും നല്ല സ്നേഹത്തിലാണ് കഴിഞ്ഞുവന്നതെന്നും കോട്ടയം മീനടത്തെ നാട്ടുകാർ പറയുന്നു.
കുട്ടികൾ വേണ്ടെന്ന തീരുമാനത്തിലായിരുന്നത്രെ ദമ്പതികൾ. സാത്താൻ സേവയും ദുർമന്ത്രവാദവുമായി ബന്ധമുള്ള സംഘടനയുമായി ബന്ധപ്പെട്ടാണ് ഇരുവരും സ്വാധീനിക്കപ്പെട്ടതെന്ന സംശയമാണ് അടുപ്പമുള്ളവര്‍ പ്രകടിപ്പിക്കുന്നത്. നവീന്റെ പിതാവ് എൻ എ തോമസ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനാണ്. മാതാവ് കേരള ഫിനാൻഷ്യൽ കോർപറേഷൻ മാനേജരായിരുന്നു. ഒരു സഹോദരിയും നവീനുണ്ട്.
advertisement
പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ മാധവന്റെ മകളാണ് ദേവി. ഇന്ന് രാവിലെ 11.30ന് അരുണാചലിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഫോണിൽ വിളിച്ചാണ് ബാലൻ മാധവനെ വിവരം അറിയിച്ചത്.
Also Read- മരിച്ചനിലയിൽ കാണപ്പെട്ട അധ്യാപികയും ദമ്പതികളും ഗൂഗിളില്‍ തിരഞ്ഞത് മരണാനന്തര ജീവിതത്തെ കുറിച്ച്
കോട്ടയം മീനടം സ്വദേശി നവീൻ തോമസ്(35), ഭാര്യ ദേവി(35), ഇവരുടെ സുഹൃത്തായ തിരുവനന്തപുരം വട്ടിയൂർക്കാവ് മണികണ്‌ഠേശ്വരം സ്വദേശി ആര്യ ബി.നായർ(20) എന്നിവരെയാണ് അരുണാചലിലെ ജിറോയിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടത്. ബ്ലൂപൈന്‍ ഹോട്ടലിലെ 305ാം നമ്പര്‍ മുറിയിലായിരുന്നു നവീനും ദേവിയും സുഹൃത്തായ അധ്യാപിക ആര്യയും താമസിച്ചിരുന്നത്. മൂന്നു പേരുടെയും കൈഞരമ്പുകള്‍ മുറിച്ചനിലയിലായിരുന്നു. ആര്യയുടെ മൃതദേഹം മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ദേവിയുടെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലായിരുന്നു. നവീന്‍ തോമസിനെ കുളിമുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നുപേരുടെയും ശരീരം വരഞ്ഞ് രക്തംവാർന്ന നിലയിലാണ്.
മാർച്ച് 26നാണ് മൂന്നുപേരും കേരളത്തിൽനിന്ന് പോയത്. ആര്യയെ കാണാതായതോടെ 27ന് മകളെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ അന്വേഷണത്തിലാണ് മൂന്നുപേരും അരുണാചലിൽ എത്തിയതായി വിവരം ലഭിച്ചത്. മാർച്ച് 28നാണ് മൂവരും ജിറോയിലെ ഹോട്ടലിൽ മുറിയെടുത്തതെന്നാണ് വിവരം.