'അമൃതയുടെ വിവാഹമാണ് നാളെ; ശരത് ലാലും കൃപേഷും മുന്നിൽ നിന്ന് നടത്തേണ്ട മംഗളകർമമായിരുന്നു'; വി.ഡി. സതീശന്റെ കുറിപ്പ്

Last Updated:

''ആ സന്തോഷവും നിറവും കെടുത്തിയത് സിപിഎമ്മാണ്. മനസാക്ഷിയുള്ളവർ അത് മറക്കില്ല... പൊറുക്കില്ല...''

കാസർഗോഡ് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹ വിവരം പങ്കുവച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹമാണ് നാളെ. കൃപേഷും ശരത് ലാലും മുന്നിൽ നിന്ന് നടത്തേണ്ട മംഗളകർമ്മമായിരുന്നു എന്ന് തുടങ്ങുന്ന കുറിപ്പിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമ‍ര്‍ശനമാണ് സതീശൻ ഉന്നയിച്ചിരിക്കുന്നത്.
പ്രതിപക്ഷ നേതാവിന്റെ കുറിപ്പ്
ശരത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹമാണ് നാളെ. കൃപേഷും ശരത് ലാലും മുന്നിൽ നിന്ന് നടത്തേണ്ട മംഗളകർമമായിരുന്നു. ആ സന്തോഷവും നിറവും കെടുത്തിയത് സിപിഎമ്മാണ്. മനസാക്ഷിയുള്ളവർ അത് മറക്കില്ല... പൊറുക്കില്ല... അമൃത; നേരിട്ട് അറിയുന്നതും അറിയാത്തതുമായ എത്രയോ പേരുടെ സഹോദരിയും മകളുമാണവൾ. നാളെത്തെ ദിവസം അമൃതയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാകട്ടെ... വരും നാളുകളെല്ലാം നന്മയും സന്തോഷവും നിറഞ്ഞതാകട്ടെ... പ്രിയപ്പെട്ട മകൾക്ക് വിവാഹ മംഗളാശംസകൾ.
advertisement
2019 ഫെ​ബ്രു​വ​രി 17ന് ​രാ​ത്രി 7.35ഓ​ടെ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത് ലാ​ൽ, കൃ​പേ​ഷ് എ​ന്നി​വ​രെ വാ​ഹ​ന​ങ്ങ​ളി​ൽ പി​ന്തു​ട​ർ​ന്ന് രാ​ഷ്ട്രീ​യ വി​രോ​ധം കാ​ര​ണം കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. സിപി​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ കെ വി കു​ഞ്ഞി​രാ​മ​ൻ, കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ്​ കെ ​മ​ണി​ക​ണ്ഠ​ൻ ഉ​ൾ​പ്പ​ടെ 24 പ്ര​തി​ക​ളാ​ണു​ള്ള​ത്. പ്ര​തി​ക​ളി​ൽ 11 പേ​ർ 2019 ഫെ​ബ്രു​വ​രി 22 മു​ത​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്.
കേരളത്തിൽ ഏറെ രാഷ്ട്രീയവിവാദം സൃഷ്ടിച്ച ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയതടക്കം വിവാദമായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അമൃതയുടെ വിവാഹമാണ് നാളെ; ശരത് ലാലും കൃപേഷും മുന്നിൽ നിന്ന് നടത്തേണ്ട മംഗളകർമമായിരുന്നു'; വി.ഡി. സതീശന്റെ കുറിപ്പ്
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement