ഷാമിൽ ഒറ്റയ്ക്കായിരുന്നു മുറിയിൽ ഉണ്ടായിരുന്നത്. അവധിയായതിനാൽ കൂടെ താമസിച്ചിരുന്നവർ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങിയിരുന്നു. ഞായറാഴ്ച ഇവർ തിരികെ വന്നപ്പോൾ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാജനകുണ്ഡെ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം അംബേദ്കർ മെഡിക്കൽ കോളേജിലൽ പോസ്റ്റ്മോർട്ടത്തിനയച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി. ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു. വഹീദയാണ് ഷാമിലിന്റെ മാതാവ്. സഹോദരങ്ങൾ: അഫ്രിൻ മുഹമ്മദ്, തൻവീർ അഹമ്മദ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 20, 2024 1:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലയാളി ബിരുദ വിദ്യാർത്ഥിയെ ബംഗളൂരുവിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി