TRENDING:

'ഗണപതിത്വത്തെ പരിഹസിച്ചത് ഭാരതീയമായ ഏതിനെയും എതിർക്കാനുള്ള പ്രവണതയുടെ പ്രതിഫലനമല്ലേ ?' മള്ളിയൂർ ആധ്യാത്മിക പീഠം

Last Updated:

രാഷ്ട്രീയ നേതാക്കന്മാർ തങ്ങളുടെ തട്ടകങ്ങളിൽ നിന്ന്, തങ്ങൾക്ക് അറിയാവുന്ന വിഷയങ്ങളിൽ മാത്രം അഭിപ്രായം പ്രകടനം നടത്തുന്നതാണ് അഭികാമ്യമെന്നും മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീറിന്‍റെ പരാമര്‍ശത്തിനെതിരെ മള്ളിയൂര്‍ ആധ്യാത്മിക പീഠം ആചാര്യന്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി. ദേവീദേവന്മാരെയും പുരാണകഥകളെയും വിമർശിച്ചും അവഹേളിച്ചും പരിഹസിച്ചും വിവാദ പ്രസ്താവനകൾ നടത്തി വാർത്തകളിൽ ഇടം നേടാനുള്ള ചില രാഷ്ട്രീയ നേതാക്കളുടെ ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നു.ദേശത്തിന്റെ പൈതൃകത്തെയും പാരമ്പര്യത്തെയും തള്ളിപ്പറയുന്നത്, ഇരിക്കുന്ന മരക്കൊമ്പു മുറിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
advertisement

സ്പീക്കർ എ.എൻ. ഷംസീറിനെതിരേ പൊലീസിൽ പരാതി; ഹിന്ദു സമൂഹത്തോട് മാപ്പു പറയണമെന്ന് ഹിന്ദു ഐക്യവേദി

അടുത്തിടെ ഗണപതിതത്വത്തെ പരിഹസിച്ചു കൊണ്ടുണ്ടായ ചില പ്രസ്താവനകളും ഭാരതീയമായ ഏതിനെയും എതിർക്കാനുള്ള വിലകുറഞ്ഞ പ്രവണതയുടെ പ്രതിഫലനമല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ നേതാക്കന്മാർ തങ്ങളുടെ തട്ടകങ്ങളിൽ നിന്ന്, തങ്ങൾക്ക് അറിയാവുന്ന വിഷയങ്ങളിൽ മാത്രം അഭിപ്രായം പ്രകടനം നടത്തുന്നതാണ് അഭികാമ്യം. സഹസ്രാബ്ദങ്ങളുടെ അന്വേഷണവും തപസും ചിന്തയും സംഭാവന നല്കിയ മഹത്തത്വങ്ങളെ വിമർശിക്കാൻ പോകുന്നതിനുമുമ്പ് തങ്ങളുടെ അറിവിന്റെയും അനുഭവജ്ഞാനത്തിന്റെയും പരിമിതി സ്വയം മനസിലാക്കുന്നതു നന്നെന്ന് മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞു.

advertisement

എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഹിന്ദു ദൈവങ്ങളെയും വിശ്വാസങ്ങളെയും അധിക്ഷേപിച്ച് സംസാരിച്ചെന്ന് ആരോപിച്ച് ഹൈന്ദവ സംഘടനകള്‍ രംഗത്തുവന്നിരുന്നു.

സ്പീക്കർ എ.എൻ. ഷംസീറിനെതിരെ എല്ലാ പൊലീസ് സ്റ്റേഷനിലും പരാതി; പുറത്താക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും നിവേദനം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

‘ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങൾ. ആനയുടെ തലവെട്ടി പ്ലാസ്റ്റിക് സർജറി ചെയ്തതായി പഠിപ്പിക്കുന്നു. പുഷ്പക വിമാനമെന്ന പരാമർശം തെറ്റായ പ്രചരണമാണ്. ടെക്‌നോളജിയുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം.’- എന്നായിരുന്നു എ എൻ ഷംസീറിന്‍റെ പരാമര്‍ശം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഗണപതിത്വത്തെ പരിഹസിച്ചത് ഭാരതീയമായ ഏതിനെയും എതിർക്കാനുള്ള പ്രവണതയുടെ പ്രതിഫലനമല്ലേ ?' മള്ളിയൂർ ആധ്യാത്മിക പീഠം
Open in App
Home
Video
Impact Shorts
Web Stories