മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിൻ തട്ടിയാണ് അപകടം സംഭവിച്ചത്. അസീസിന്റെ മൃതശരീരത്തിന്റെ ഭാഗങ്ങൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയപ്പോൾ ട്രെയിനിൽ കുടുങ്ങികിടന്ന നിലയിലാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ താനൂലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
നിയന്ത്രണംവിട്ട പിക്കപ്പ് വാൻ ഇലക്ട്രിക് പോസ്റ്റിടിച്ച് തകർത്തു
കോഴിക്കോട് താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇലക്ട്രിക് പോസ്റ്റ് പോസ്റ്റ് ഇടിച്ച് തകര്‍ത്തു. ഇന്നലെ രാത്രി 12 മണിയോടെ ദേശീയപാതയില്‍ താഴേ പരപ്പന്‍പൊയില്‍ ഓടക്കുന്ന് അങ്ങാടിയിലായിരുന്നു സംഭവം. കര്‍ണാടകയില്‍ നിന്ന് കോഴിക്കോട്ടേക്ക് മത്സ്യവുമായി പോവുകയായിരുന്ന കെ എല്‍ 14 സെഡ് 4815 നമ്പര്‍ പിക്കപ്പാണ് അപകടത്തില്‍ പെട്ടത്. ഓടക്കുന്നത്ത് വളവില്‍ നിന്ന് നിയന്ത്രണം വിട്ട പിക്കപ്പ് ഓവുചാല്‍ മുറിച്ചു കടന്നാണ് റോഡരികിലെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചത്.
advertisement
എച് ടി ലൈന്‍ ഉള്‍പ്പെടെ കടന്നു പോവുന്ന ഇരുമ്പിന്റെ പോസ്റ്റ് ഒടിഞ്ഞ് പിക്കപ്പിന് മുകളിലേക്ക് പതിച്ചു. പെട്ടന്ന് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉറങ്ങിപ്പോയതാണെന്ന് ഡ്രൈവര്‍ പറഞ്ഞു. താമരശ്ശേരി ടൗണില്‍ ഉള്‍പ്പെടെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അല്‍പ നേരം ഗതാഗതം തടസ്സപ്പെട്ടു. കെ എസ് ഇ ബി ജീവനക്കാരെത്തി ചെമ്പ്ര ഭാഗത്തേക്ക് ദേശീയ പാതക്ക് കുറുകെയുണ്ടായിരുന്ന ലൈന്‍ മുറിച്ചു മാറ്റിയാണ് ദേശീയ പാതയിലൂടെയുള്ള ഗാതഗതം പുനസ്ഥാപിച്ചത്.
എറണാകുളത്ത് ബൈക്ക് മോഷ്ടാവ് എഎസ്ഐയെ കുത്തി വീഴ്ത്തി; പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്
എറണാകുളത്ത് ബൈക്ക് മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിനിടെ ASIയ്ക്ക് കുത്തേറ്റു . എളമക്കര പൊലീസ് സ്റ്റേഷനിലെ ASI ഗിരീഷിനാണ് കുത്തേറ്റത്. പ്രതി കളമശേരി എച്ച്എം ടി കോളനിയിലെ ബിച്ചുവിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. പുലര്‍ച്ചെ ഒന്നരയോടെ ഇടപ്പളളി മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘം ബൈക്ക് മോഷ്ടാവിനെ പിടികൂടുന്നതിനിടെ പൊലീസുകാരന് കുത്തേല്‍ക്കുകയായിരുന്നു. എളമക്കര സ്റ്റേഷനിലെ എഎസ്ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. വലത് കൈയില്‍ കുത്തേറ്റ ഗിരീഷിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുറിവ് ആഴത്തിലുളളതാണെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം പ്രതിയായ കളമശേരി എച്ച്എം ടി കോളനിയിലെ ബിച്ചുവിനെ പൊലീസ് അപ്പോള്‍ തന്നെ ഓടിച്ചിട്ട് പിടികൂടിയിരുന്നു. ഇയാള്‍ മോഷ്ടിച്ച ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. മോഷണത്തോടൊപ്പം, കൊലപാതക ശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ കൂടി ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറേ നാളുകളായി എറണാകുളം നഗരത്തിതിൽ മോഷണവും പിടിച്ചു പറിയും വർദ്ധിക്കുകയാണ്. വ്യാപകമായ പരാതിയെ തുടർന്ന് പോലീസ് നിരീക്ഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇടപ്പള്ളിയിലെ പേ പാർക്കിൽ നിന്നും ബൈക്ക് മോഷണം പോയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് ഇവിടെ പരിശോധനയ്ക്കായി എത്തിയത്.
തുടർന്ന് ഈ മേഖലയി നിരീക്ഷണം നടത്തുമ്പോഴാണ് ബൈക്ക് തള്ളി കൊണ്ടുപോകുന്ന മോഷ്ടാവിനെ ശ്രദ്ധിച്ചത് വിവരങ്ങൾ ചോദിച്ചറിയുകയും ഇയാളെ തടഞ്ഞുനിർത്താൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെ അക്രമാസക്തവുകയായരുന്നു.
