TRENDING:

എഐ ക്യാമറയിൽ പെടാതിരിക്കാൻ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി; എംവിഡിയുടെ മുന്നിൽപ്പെട്ട യുവാവ് അറസ്റ്റിൽ

Last Updated:

അമിത വേഗതയിൽ ബൈക്ക് ഓടിച്ചതിനും വാഹനം ഓടിച്ചപ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിനും അടക്കം 15,500 രൂപ അഭിജിത്തിൽ നിന്ന് പിഴയായി ഈടാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: കടയ്ക്കലിൽ എഐ ക്യാമറയിൽ പിടിക്കപ്പെടാതിരിക്കാൻ ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി. കേസിൽ തട്ടത്തുമല സ്വദേശി അഭിജിത്തിനെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഇയാളുടെ വാഹനം ഉദ്യോഗസ്ഥർ പിടിച്ചുവെച്ചു. ബുള്ളറ്റ് രൂപമാറ്റം വരുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അമിത വേഗതയിൽ ബൈക്ക് ഓടിച്ചതിനും വാഹനം ഓടിച്ചപ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിനും അടക്കം 15,500, രൂപ അഭിജിത്തിൽ നിന്ന് പിഴയായി ഈടാക്കി.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

അഭിജിത്ത് കടക്കൽ നിന്നും ചിതറയിലേക്ക് പോകുന്ന വഴി വാഹന പരിശോധന നടത്തുകയായിരുന്ന മോട്ടോർ വാഹന സംഘത്തിന്റെ മുന്നിൽപ്പെടുകയായിരുന്നു. മോട്ടോർ വാഹനവകുപ്പിന്റെ കൊല്ലം എൻഫോഴ്‌സ് ടീമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Also read-സംസ്ഥാനത്ത് വാഹന വേഗപരിധി പുതുക്കി; ടൂവീലർ 60 കി.മീ; സ്കൂള്‍ ബസിന് 50 കി.മീ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് 2014-ൽ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്. ജൂലൈ 1 മുതല്‍ പുതുക്കിയ വേഗ പരിധി നിലവില്‍ വരും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
എഐ ക്യാമറയിൽ പെടാതിരിക്കാൻ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി; എംവിഡിയുടെ മുന്നിൽപ്പെട്ട യുവാവ് അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories