എകെജി സെന്‍ററില്‍ കല്ലെറിയുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ഇയാളെ ഇന്നലെ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം, എകെജി സെന്‍റർ ആക്രമണ കേസിൽ സംഭവം നടന്ന് 2 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
Also Read- AKG സെന്‍ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ കസ്റ്റഡിയില്‍
സ്ഫോടക വസ്തു എറിഞ്ഞ പ്രതിയ്ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചുവെന്നാണ് സൂചനയെങ്കിലും പ്രതിയെയും സഹായിയെയും കുറിച്ച് വ്യക്തമായ സൂചനകളില്ല. അതിനിടെയാണ് എകെജി സെന്‍ററിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
advertisement
വ്യാഴാഴ്ച രാത്രി 11. 25 ഓടുകൂടിയാണ് എകെജി സെന്‍റിന് നേരെ അജ്ഞാതന്‍റെ ആക്രമണമുണ്ടായത്. പ്രധാന ഗെയിറ്റിന് മുന്നിലേക്കാണ് സ്‌ഫോടക വസ്തു എറിഞ്ഞത്.ഇരു ചക്ര വാഹനത്തിൽ എത്തിയ ആളാണ് ആക്രമണം നടത്തിയെതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു. എകെജി സെന്‍റിന് മുന്‍വശത്തെ മതിലിലേക്കാണ് സ്‌ഫോടക വസ്തു വന്നു വീണത്.
Also Read- 'ആക്രമണത്തിൽ കോൺഗ്രസിന് പങ്കില്ല; തിരക്കഥ ഇ.പി ജയരാജന്‍റേത്': കെ സുധാകരൻ
വലിയ ശബ്ദം കേട്ട പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തി. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, ഇപി ജയരാജൻ, പികെ ശ്രീമതി തുടങ്ങിയ മുതിർന്ന നേതാക്കൾ അപ്പോൾത്തന്നെ സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
