Attack on AKG Centre| 'ആക്രമണത്തിൽ കോൺഗ്രസിന് പങ്കില്ല; തിരക്കഥ ഇ.പി ജയരാജന്‍റേത്': കെ സുധാകരൻ

Last Updated:

'സിപിഎമ്മിന്റെ ക്രിമിനല്‍ സംഘമാണ് ആക്രമണം നടത്തിയത്. ഈ തിരക്കഥ ഇപി ജയരാജന്‍റെതാണ്'

തിരുവനന്തപുരം: കഴിഞ്ഞ ദിവസം രാത്രി എകെജി സെന്ററിന് നേര്‍ക്കുണ്ടായ ആക്രമണത്തിൽ കോൺഗ്രസിന് പങ്കില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ആക്രമണം ഇ പി ജയരാജന്റെ ആസൂത്രണത്തില്‍ നടത്തിയ നാടകമാണെന്നും കെ സുധാകരന്‍ ആരോപിച്ചു. സിപിഎമ്മിന്റെ ക്രിമിനല്‍ സംഘമാണ് ആക്രമണം നടത്തിയത്. ഈ തിരക്കഥ ഇപി ജയരാജന്‍റെതാണ്. സിപിഎം പാര്‍ട്ടി ഓഫീസിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും പങ്കില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് കണ്ടതുപോലെയാണ് ഇ.പി ജയരാജന്‍ പറയുന്നത്. എകെജി സെന്ററിന് എല്ലായിടത്തും സിസിടിവി ക്യാമറകളുണ്ട്. ഈ ക്യാമറകളിലൊന്നും പെടാതെ ഒരാള്‍ ആക്രമണം നടത്തണമെങ്കില്‍, ആ എകെജി സെന്ററുമായി പരിചയമുള്ള ആള്‍ക്കേ സാധിക്കൂവെന്നും സുധാകരന്‍ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സന്ദർശത്തിന്‍റെ പ്രാധാന്യം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ആക്രമണം നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം എ കെ ജി സെന്ററിന് നേരെയുള്ള ആക്രമണത്തിൽ തികഞ്ഞ ദുരൂഹതയുണ്ടെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനശ്രദ്ധ തിരിച്ചുവിടാൻ ശ്രമമെന്ന് സംശയമുണ്ട്. ശക്തമായ സുരക്ഷയുള്ള സ്ഥലത്ത് പൊലീസ് എന്ത് ചെയ്യുകയായിരുന്നു. ഈ സമയത്ത് കോൺഗ്രസ് ഇതിന് മുതിരുമെന്ന് ആരെങ്കിലും വിശ്വസിക്കുമോയെന്നും രേമശ് ചെന്നിത്തല ചോദിച്ചു.
advertisement
എകെ ജി സെന്ററിന് നേരെ ആക്രമണം; ബോംബ് ആക്രമണമെന്ന് സിപിഎം
സ്ഥാന സിപിഎമ്മിന്റെ ആസ്ഥാന മന്ദിരമായ എകെ ജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. എകെ ജി സെന്ററിന്റെ മുന്നിലേക്കാണ് വ്യാഴാഴ്ച രാത്രി 11. 25 ഓടുകൂടി ആക്രമണമുണ്ടായത്. പ്രധാന ഗെയിറ്റിന് മുന്നിലേക്കാണ് സ്‌ഫോടക വസ്തു എറിഞ്ഞത്.ഇരു ചക്ര വാഹനത്തിൽ വന്ന അജ്ഞാതരാണ് എറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നു. മതിലിലേക്കാണ് സ്‌ഫോടക വസ്തു വന്നു വീണത്.
പോളിറ്റ് ബ്യൂറോ മെമ്പര്‍ എ വിജയരാഘവന്‍, എൽ. ഡി .എഫ് കൺവീനറും സി.പി.എം കേന്ദ്രകമ്മറ്റി അംഗവുമായ ഇ പി ജയരാജന്‍, പികെ ശ്രീമതി എന്നിവര്‍ ഉടൻ സ്ഥലത്തെത്തി.
advertisement
വലിയ ശബ്ദത്തോടെയാണ് പൊട്ടിയതെന്നും ബോംബ് ആണ് വീണതെന്നും ഇപി ജയരാജന്‍ പറഞ്ഞു. വലിയ ശബ്ദം കേട്ടതായി പികെ ശ്രീമതി പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ചത് എന്ത് തരം സ്‌ഫോടക വസ്തു എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തുടർന്ന് ഡി. വൈ. എഫ്. ഐ, എസ്. എഫ്. ഐ എന്നീ സംഘടനകളുടെ നേതൃത്വ ത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Attack on AKG Centre| 'ആക്രമണത്തിൽ കോൺഗ്രസിന് പങ്കില്ല; തിരക്കഥ ഇ.പി ജയരാജന്‍റേത്': കെ സുധാകരൻ
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement