സി.സി.ടി.വിയിൽ ഒരാൾ കയ്യിൽ കാനുമായി ബോഗിയുടെ സമീപം നിൽക്കുന്ന ദൃശ്യം രാവിലെ തന്നെ കണ്ടെത്തിയിരുന്നു.
പെട്രോൾ പോലുള്ള ദ്രാവകം ഒഴിച്ച് കത്തിച്ചതാവാനുള്ള സാധ്യത അധികൃതർ ചൂണ്ടിക്കാട്ടുകയുണ്ടായി. അട്ടിമറി സാധ്യത ഇതോടുകൂടി മുറുകുകയാണ്.
എഞ്ചിനുമായി ബന്ധമില്ലാതിരുന്ന ബോഗിയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടാവാൻ സാധ്യത തീരെയില്ല. ഏറ്റവും പുറകിൽ നിന്നുള്ള മൂന്നാമത്തെ ബോഗിയാണ് കത്തിയത്.
advertisement
ഒരു ബോഗി പൂർണമായും കത്തിനശിച്ചു. സംഭവസ്ഥലത്തേക്ക് അഗ്നിശമന സേനാംഗങ്ങൾ എത്തിച്ചേർന്നുവെങ്കിലും പ്ലാറ്റ്‌ഫോമിലേക്ക് പോകാനുള്ള ബുദ്ധിമുട്ട് ഏറെ തടസം സൃഷ്‌ടിച്ചു.
Summary: Man who torched the stationed train in Kannur was identified from the CCTV visuals. An entire coach of Alappuzha – Kannur Executive express gutted in the engulfing fire. Fire tenders had a tough time bringing the situation under control. Agencies from the centre have reached the spot to conduct a detailed follow up