ബുധനാഴ്ച പുലര്‍ച്ചെ 2.30ന് കിഴക്കമ്പലം ബസ് സ്റ്റാന്‍ഡിനുസമീപമാണ് സംഭവം ഉണ്ടായത്. കാമുകിയുമായി വഴക്കുണ്ടാക്കിയ യുവാവ് ട്രാൻസ്ഫോമറിന് മുകളിൽ കയറുകയായിരുന്നു. കാമുകിയെ ഭയപ്പെടുത്താൻവേണ്ടിയാണ് ഇത് ചെയ്തത്. എന്നാൽ ട്രാൻസ്ഫോറിന് മുകളിൽ കയറി ലൈനിൽ പിടിക്കാൻ ശ്രമിച്ചപ്പോൾ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു.
ഇതോടെ വലിയ ശബ്‌ദത്തോടെ ലൈനില്‍നിന്ന് പൊട്ടിത്തെറി ഉണ്ടാകുകയും ലൈന്‍ ഓഫാകുകയുംചെയ്‌തു. പൊട്ടിത്തെറിശബ്‌ദം കേട്ട് തൊട്ടടുത്തുള്ള കെഎസ്‌ഇബി ഓഫീസില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനായ വിജയബാബു ഓടിയെത്തി. അപ്പോൾ ഗുരുതരമായി പരിക്കേറ്റുകിടക്കുന്ന യുവാവിനെയാണ് കണ്ടത്. ഉടനെ യുവാവിന് പ്രാഥമിക ചികിത്സ നൽകിയശേഷം കെഎസ്ഇബിയുടെ ജീപ്പിൽ പഴങ്ങനാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
advertisement
ഇവിടെനിന്ന് പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവാവിന്‍റെ കൈകള്‍ക്കും കഴുത്തിനുതാഴെയും അരയ്‌ക്കുമുകളിലും പൊള്ളലേറ്റിട്ടുണ്ട്. പെട്ടെന്നുതന്നെ ലൈന്‍ ഓഫായതിനാലാണ് ജീവന്‍ രക്ഷിക്കാനായതെന്ന് കെ എസ് ഇ ബി ജീവനക്കാര്‍ പറഞ്ഞു.