ഇന്ന് പുലർച്ചെ മൂന്നരയോടെ പരുതൂർ പഞ്ചായത്തിലെ കുളമുക്ക് ചോലക്കുളത്തിന് സമീപമുള്ള ഷൈജുവിന്റെ കുടുംബ ക്ഷേത്രത്തിലായിരുന്നു സംഭവം.കുടുംബങ്ങൾ ഒത്തുചേർന്ന് വർഷംതോറും നടത്തുന്ന ആട്ടിനിടെ കോമരം തുള്ളിയ ഷൈജു ആചാരത്തിന്റെ ഭാഗമായി ലഭിച്ച പഴങ്ങൾക്കിടയിൽ ഉണ്ടായിരുന്ന കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു. തുള്ളുന്നവർ കാഞ്ഞിരക്കായ കടിച്ചശേഷം തുപ്പിക്കളയാറാണ് പതിവ്. എന്നാൽ ഷൈജു മൂന്നെണ്ണം തുടരെ കഴിച്ചു എന്നാണ് കണ്ടുനിന്നവർ പറയുന്നത്.
advertisement
ചടങ്ങിനു ശേഷം കുളികഴിഞ്ഞെത്തിയ ഷൈജുവിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാവുകയും ഉടൻതന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോമരം തുള്ളുന്നതിന്റെ ഭാഗമായി വാൾ ഉപയോഗിച്ചു വെട്ടിയ പാടും ഇയാളുടെ ദേഹത്ത് ഉണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാവുകയുള്ളു എന്ന് പൊലീസ് പറഞ്ഞു.