TRENDING:

റോഡിലെ കുഴിയിൽ വീണ യുവാവിന്റെ ദേഹത്തുകൂടി ബസ് കയറി ഇറങ്ങി മരിച്ചു

Last Updated:

അയ്യന്തോളിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ‌ കുഴിയിൽ വീണുള്ള മൂന്നാമത്തെ മരണമാണിത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: അയ്യന്തോളിൽ റോഡിലെ കുഴിയിൽ വീണ യുവാവിന്റെ ദേഹത്ത് സ്വകാര്യ ബസ് കയറിയിറങ്ങി ദാരുണാന്ത്യം. എൽത്തുരുത്ത് സ്വദേശി ഏബൽ ആണ് മരിച്ചത്. തൃശൂർ അയ്യന്തോളിൽ കുറുഞ്ഞാക്കൽ ജം​ഗ്ഷനിലായിരുന്നു അപകടം. കുഴിയിൽ വീണ യുവാവിന്റെ ശരീരത്തിൽ പിന്നാലെ വന്ന ബസ് ഇടിക്കുകയായിരുന്നു.
തൃശൂർ അയ്യന്തോളിൽ കുറുഞ്ഞാക്കൽ ജം​ഗ്ഷനിലായിരുന്നു അപകടം
തൃശൂർ അയ്യന്തോളിൽ കുറുഞ്ഞാക്കൽ ജം​ഗ്ഷനിലായിരുന്നു അപകടം
advertisement

കുഴിയിൽ ചാടാതിരിക്കാനായി ബൈക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട് താഴെവീഴുകയും ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തെന്നാണ് കണ്ടു നിന്നവർ പറഞ്ഞത്. കുന്നംകുളം റൂട്ടിൽ ഓടുന്ന ബസ് ആണ് ഏബലിന്റെ ശരീരത്തിൽ കയറിയിറങ്ങിയത്. അയ്യന്തോളിൽനിന്ന് പുഴക്കൽ ഭാഗത്തേക്കുള്ള റോഡ് പൂർണമായും തകർന്ന നിലയിലാണുള്ളത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഭവത്തെ തുടർന്ന് കുഴിയിൽ വാഴ നട്ട് ബിജെപി, കോൺഗ്രസ് കൗൺസിലർമാർ‌ പ്രതിഷേധം നടത്തി. പ്രദേശവാസികൾ ആരംഭിച്ച പ്രതിഷേധമാണ് കൗൺസിലർമാർ ഏറ്റെടുത്തത്. അയ്യന്തോളിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ‌ കുഴിയിൽ വീണുള്ള മൂന്നാമത്തെ മരണമാണിത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
റോഡിലെ കുഴിയിൽ വീണ യുവാവിന്റെ ദേഹത്തുകൂടി ബസ് കയറി ഇറങ്ങി മരിച്ചു
Open in App
Home
Video
Impact Shorts
Web Stories